അക്ഷയതൃതീയ പടിവാതിലിൽ എത്തിനിൽക്കേ സ്വർണാഭരണ പ്രിയർക്കും വിവാഹം ഉൾപ്പെടെയുള്ള അനിവാര്യ ആവശ്യങ്ങൾക്കായി വലിയ അളവിൽ സ്വർണാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ആശ്വാസം സമ്മാനിച്ച് വിലയിൽ (gold rate) ഇന്നു മികച്ച ഇടിവ്. ഗ്രാമിന് (Kerala gold price) 65 രൂപ കുറഞ്ഞ് വില 8,940 രൂപയും പവന് 520 രൂപ താഴ്ന്ന് 71,520 രൂപയുമായി. ഏറെ ദിവസങ്ങൾക്കുശേഷമാണ് ഗ്രാം വില 9,000 രൂപയ്ക്കും പവൻ വില 72,000 രൂപയ്ക്കും താഴെ എത്തുന്നത്. ഏപ്രിൽ 30നാണ് ഈ വർഷത്തെ അക്ഷയതൃതീയ.
ഇക്കഴിഞ്ഞ ഏപ്രിൽ 22ന് രേഖപ്പെടുത്തിയ ഗ്രാമിന് 9,290 രൂപയും പവന് 74,320 രൂപയുമാണ് കേരളത്തിലെ റെക്കോർഡ്. അതിനുശേഷം ഇതുവരെ വിലയിൽ ഇടിഞ്ഞത് ഗ്രാമിന് 350 രൂപയും പവന് 2,800 രൂപയുമാണ്. 18 കാരറ്റ് സ്വർണവിലയും വെള്ളിവിലയും ഇന്നു കുറഞ്ഞിട്ടുണ്ടെങ്കിലും വിവിധ അസോസിയേഷനുകൾക്ക് കീഴിലെ കടകളിൽ വ്യത്യസ്ത വിലയാണുള്ള്.ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (AKGSMA) നിർണയപ്രകാരം ഇന്നു 18 കാരറ്റ് സ്വർണം ഗ്രാമിന് 55 രൂപ ഇടിഞ്ഞ് 7,405 രൂപയായി. വെള്ളിവില ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 109 രൂപയും.എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎ നൽകിയ വില 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 50 രൂപ കുറച്ച് 7,360 രൂപയാണ്. വെള്ളിവില മാറ്റമില്ലാതെ 109 രൂപ. കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളും കനംകുറഞ്ഞ (ലൈറ്റ്‍വെയ്റ്റ്) ആഭരണങ്ങളും നിർമിക്കാൻ ഉപയോഗിക്കുന്നതാണ് 18 കാരറ്റ് സ്വർണം. 22 കാരറ്റ് സ്വർണവുമായി താരതമ്യം ചെയ്യുമ്പോൾ 18 കാരറ്റ് സ്വർണം ഗ്രാമിന് ഇന്നു വില വ്യത്യാസം 1,500 രൂപയിലധികമാണ്. അതുകൊണ്ടു തന്നെ, 18 കാരറ്റ് സ്വർണത്തിനും കേരളത്തിൽ ആവശ്യക്കാർ ഏറെയുണ്ടെന്ന് വ്യാപാരികൾ പറയുന്നു.സ്വർണാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്ക് ആശ്വാസം സമ്മാനിച്ച് വിലയിൽ ഇന്നു മികച്ച ഇടിവ്
0
തിങ്കളാഴ്ച, ഏപ്രിൽ 28, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.