ന്യൂഡല്‍ഹി: "പാർലമെന്റാണ് പരമോന്നത"മെന്നും തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങളാണ് "ആത്യന്തിക യജമാനന്മാർ" എന്നും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ഒരു ഭരണഘടനാ ഉദ്യോഗസ്ഥൻ പറയുന്ന ഓരോ വാക്കും പരമോന്നത ദേശീയ താൽപ്പര്യത്താൽ നയിക്കപ്പെടുന്നുവെന്നും ഒരു അധികാരിയും അവരെ മറികടക്കരുതെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിക്കിൾ 142നെയും അദ്ദേഹം എതിർത്തു സംസാരിച്ചു. ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിയ്ക്കെതിരെ ധൻകർ പ്രതികരിച്ചതിനു തൊട്ടുപിന്നാലെയാണ് ഈ പ്രസ്താവന. ഡൽഹി സർവകലാശാലയിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.
പാർലമെന്റിന്റെ ആധിപത്യത്തെയും നീതിന്യായ വ്യവസ്ഥയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. സംസാരിക്കുന്നതിനിടെ, ധൻകർ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എടുത്തുകാണിച്ചു, പരമോന്നത അധികാരം "നമ്മൾ ഇന്ത്യയിലെ ജനങ്ങൾ" എന്നതിലാണെന്നും ഈ അധികാരം അവരുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിലൂടെയാണു പ്രയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.സമ്പൂർണനീതി ഉറപ്പാക്കാൻ ലക്ഷ്യമിട്ട് രാജ്യത്താകമാനം ബാധകമാകുന്ന പ്രത്യേക ഉത്തരവുകൾ പുറപ്പെടുവിക്കാൻ സുപ്രീംകോടതിക്ക് സവിശേഷ അധികാരം നൽകുന്ന ഭരണഘടനയുടെ 142ാം ആർട്ടിക്കിൾ ‘ജനാധിപത്യ ശക്തികൾക്കെതിരായ ആണവ മിസൈൽ’ ആണെന്നാണ് ധൻകർ വിശേഷിപ്പിച്ചത്. ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരം ഭരണഘടന വ്യാഖ്യാനിക്കാനുള്ള അവകാശം മാത്രമാണ് ജഡ്ജിമാർക്കുള്ളതെന്നും ധൻകർ വാദിച്ചു.സുപ്രീം കോടതിക്കെതിരെയുള്ള ധൻകറിന്റെ പരാമർശങ്ങൾക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന കോടതി ഉത്തരവുകളെ വിമർശിക്കുകയും സർക്കാർ നടപടികളെ ധൻകര്‍ ന്യായീകരിക്കുകയുമാണെന്നാണ് സ്റ്റാലിൻ പ്രതികരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.