വടകര : അയല്‍വാസിയെ കൊലപ്പെടുത്തി മുങ്ങിയ ബംഗാള്‍ സ്വദേശി പിടിയിൽ. ബംഗാള്‍, ഖണ്ടഘോഷ് പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി ജെന്നി റഹ്മാനെയാണ് വടകര പൊലീസിന്റെ സഹായത്തോടെ ബംഗാള്‍ പൊലീസ് ചോമ്പാലയില്‍നിന്ന് പിടികൂടിയത്.
വാടക ക്വാർട്ടേഴ്സില്‍ താമസിച്ച് നിര്‍മാണ ജോലികൾ ചെയ്തുവരികയായിരുന്നു ജെന്നി റഹ്മാൻ. പൊലീസ് എത്തിയതോടെ ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെ ബലപ്രയോഗത്തിലൂടെ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. വ്യക്തിവൈരാഗ്യത്തെത്തുടര്‍ന്ന് അയല്‍വാസിയായ യുവാവിനെ കൊന്നശേഷം ജെന്നി റഹ്മാന് നാടുവിടുകയായിരുന്നു.കഴിഞ്ഞ വര്‍ഷമായിരുന്നു കൊലപാതകം. കേരളത്തിൽ വിവിധ ഭാഗങ്ങളിൽ താമസിച്ചാണ് ഇയാൾ നിർമാണപ്രവർത്തികൾ ചെയ്തുവന്നിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.