എറണാകുളം: മദ്ധ്യപ്രദേശിലെ ജബൽപൂരിൽ ക്രിസ്ത്യൻ പുരോഹിതർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട വർഗ്ഗീയ മതഭ്രാന്തന്മാരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് നടപടി സ്വീകരിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ പി.വി അൻവർ ആവശ്യപ്പെട്ടു.
പള്ളിയോടൊപ്പം പള്ളിക്കൂടങ്ങൾ ആരംഭിച്ച് സമൂഹത്തിന് വിദ്യാഭ്യാസവെളിച്ചം പകർന്നവരാണ് കത്തോലിക്കസഭ എന്നും അൻവർ കൂട്ടിച്ചേർത്തു.
മദ്ധ്യപ്രദേശിൽ പുരോഹിതരെ ആക്രമിച്ചസംഘ പരിവാറുകാരെ ന്യായികരിക്കാൻ ഇറങ്ങിയിരിക്കുന്ന P C ജോർജ് പ്രശ്നത്തെ വളച്ചൊടിച്ച് ആക്രമികളെ വെള്ളപൂശാൻ ശ്രമിക്കുക ആണെന്നും അൻവർ കുറ്റപ്പെടുത്തി.
മലപ്പുറത്തെ അധിക്ഷേപിച്ച വെള്ളപള്ളിയുടെ പ്രസ്ഥാവനക്ക് മറുപടി അർഹിക്കുന്നില്ലെന്നും, അവജ്ഞയോടെ തള്ളിക്കളയുന്നു എന്നും അദ്ധേഹം കൂട്ടിച്ചേർത്തു.
തൃണമൂൽ കോൺഗ്രസ് സംസ്ഥാന നേതൃയോഗം എറണാകുളം സിപാർക്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ധേഹം.സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിച്ചു.
ചീഫ് കോർഡിനേറ്റർ ഹംസ പാറക്കാട്ട് സംഘടനാചർച്ചകൾക്ക് നേതൃത്വം നൽകി.കോർഡിനേറ്റർ:അഡ്വ.വി എസ് മനോജ്കുമാർ, സിജാർ സ്നേഹസാന്ദ്രം, പ്രസീത അഴീക്കോട്, സുധീർ കോയ, ഷൈബ മുരളിദാസ്, അഡ്വ. സഹീദ് റൂമി, അഡ്വ. സാജിദ് ബാബു, ഡോ. ദിനേശ് കർത്താ എന്നിവർ പ്രസംഗിച്ചു.
വിവിധ ജില്ലാ കോഡിനേറ്റർമാരായ ജോണി മലയം, ഡോ.കെ രാമഭദ്രൻ, ആതിര മേനോൻ, പ്രഫ.ബാലു ജി വെള്ളിക്കര, രമേഷ് മുണ്ടക്കാട്, എൻ.കെ.സുധീർ, ജിഷാർ പറമ്പിൽ, കെ.റ്റി. അബ്ദുറഹ്മാൻ, അസ്ലം ബക്കാർ, എം.റ്റി.ജോർജ്, ലൗജിൻ മാളിയേക്കൽ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
അസന്നമായിരിക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഓൾ ഇന്ത്യ കോൺഗ്രസിന്റെ എല്ലാ സംഘടനാ സംവിധാനവും ഇനിയുള്ള ഒരു മാസക്കാലം നിലമ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുവാനും ഇലക്ഷൻ പ്രവർത്തനത്തിന് സജീവമായി രംഗത്തിറങ്ങുന്നതിനും നേതൃത്വം കൊടുക്കുന്നതിനും പ്രവർത്തകരോട് യോഗം ആഹ്വാനം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.