മതസംവരണം അനർഹമായി നേടുന്നവർ പിന്നാക്കക്കാരുടെ സംവരണത്തിൽ കൈ കടത്തരുതെന്ന് ബി ജെ പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ വിഭവങ്ങൾ പങ്കുവെക്കുന്ന കാര്യത്തിലും സംവരണം നടപ്പാക്കുന്ന കാര്യത്തിലും കൃത്യമായ പരിശോധന ആവശ്യമുണ്ടെന്നും ഡൽഹിയിൽ അദ്ദേഹം പറഞ്ഞു.
ചിലർക്ക് അനർഹമായ ആനുകൂല്യങ്ങൾ വാങ്ങിക്കൊടുക്കാനാണ് മുസ്ലിം ലീഗും സി പി എമ്മും മത്സരിക്കുന്നത്. ഈഴവാദി പിന്നാക്ക വിഭാഗങ്ങൾ സംവരണത്തിൽ അവഗണിക്കപ്പെടുന്നതിനെ കുറിച്ച് കൃത്യമായ പഠനം നടത്താൻ സർക്കാർ തയ്യാറാവണം. അതിനുവേണ്ടി ഒരു കമ്മീഷനെ വെക്കാൻ എന്താണ് സർക്കാർ മടിക്കുന്നത്. വെള്ളാപ്പള്ളി നടേശൻ ഉയർത്തുന്ന ചോദ്യങ്ങൾക്ക് വസ്തുതാപരമായും ജനാധിപത്യപരമായും മറുപടി പറയേണ്ടതിന് പകരം വർഗീയ നിലപാട് ഉയർത്തി പ്രതിരോധിക്കാനാണ് ശ്രമിക്കുന്നത്. വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ഒരു നീക്കവും പ്രോത്സാഹിപ്പിക്കപ്പെടരുത്. വളഞ്ഞിട്ടാക്രമിക്കാൻ ശ്രമിച്ചാൽ ബി ജെ പി അത് നേരിടും.ജനങ്ങളെ വർഗീയമായി വിഭജിക്കുന്ന നീക്കം അവസാനിപ്പിക്കണം. ജാതി സെൻസസ് ആവശ്യപ്പെടുന്ന പാർട്ടികൾ കേരളത്തിലെ ഈഴവാദി പിന്നാക്കക്കാർക്ക് ലഭിക്കുന്ന സംവരണത്തിൽ എത്ര ശതമാനം അപഹരിക്കപ്പെടുന്നുണ്ട് എന്നതിന് മറുപടി പറയണം. മതപരമായ സംവരണം ഭരണഘടനാ മൂല്യങ്ങൾക്കെതിരാണ്. നിരവധി വിധികളിലൂടെ സുപ്രീംകോടതി അത് ഊന്നി പറഞ്ഞതുമാണ്.എന്നാൽ കർണാടകയിൽ കോൺഗ്രസ് സർക്കാർ ചില കോൺട്രാക്ടർമാർക്ക് വരെ നാല് ശതമാനം സംവരണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഒ ബി സി സംവരണത്തിന്റെ ഗുണം ഒ ബി സിക്കാർക്കും മുന്നാക്ക സംവരണത്തിന്റെ ഗുണം മുന്നാക്കക്കാർക്കും കേരളത്തിൽ ലഭിക്കുന്നില്ല. ഇതാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ചോദിച്ചതും ഇത് തന്നെയാണ്.സംവരണത്തിൽ പിന്നോക്കക്കാർ അവഗണിക്കപ്പെടുന്നതിനെ കുറിച്ച് സർക്കാർ പഠിക്കണം: കെ സുരേന്ദ്രൻ.
0
ചൊവ്വാഴ്ച, ഏപ്രിൽ 08, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.