ഫോറസ്റ്റ് റേഞ്ച് ഓഫീസർ കൈക്കൂലി വാങ്ങിയ കേസിൽ പിടിയിൽ.

ഇരുതലമൂരിയെ കടത്തിയ സംഭവത്തില്‍ പ്രതികളെ രക്ഷിക്കാൻ ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് റേഞ്ച് ഓഫീസർ പിടിയില്‍. പാലോട് റേഞ്ച് ഓഫീസർ സുധീഷ് കുമാറിനെയാണ് വിജിലൻസ് പിടികൂടിയത്. 2023 ല്‍ സുധീഷ് കുമാർ പരുത്തിപ്പളളി റേഞ്ച് ഓഫീസർ ആയിരിക്കെ ഇരുതലമൂരിയെ കടത്തുന്നതിനിടെ പിടിയിലായ പ്രതികളെ രക്ഷിക്കാനാണ് കൈക്കൂലി വാങ്ങിയത്.

വനം വിജിലൻസിന്‍റെ ശുപാർശയിലാണ് കേസില്‍ നടപടിയെടുത്തത്. അന്വേഷണത്തിന്‍റെ ഭാഗമായി സുധീഷ് കുമാർ സസ്പെൻഷനിലായിരുന്നു. കുറച്ച്‌ മാസങ്ങള്‍ക്ക് മുൻപാണ് സർവീസില്‍ തിരിച്ച്‌ കയറിയത്. ഇരുതലമൂരിയെ കടത്താനുപയോഗിച്ച പ്രതികളായ സജിത്ത്, രാജ്പാല്‍ എന്നീവരെയും. അവർ ഉപയോഗിച്ച ടയോട്ട ക്വാളിസ് വാഹനത്തെയും ഇദ്ദേഹം അന്ന് കസ്റ്റഡിയിലെടുത്തു.
അതിന് ശേഷം കൈക്കൂലി വാങ്ങി ഇവരെ രക്ഷപെടുത്തി. രാജ്പാലിന്‍റെ ബന്ധു നല്‍കിയ ഒരുലക്ഷവും, സജിത്തിന്‍റെ സഹോദരിയുടെ ഗൂഗിള്‍ പേ വഴി അയച്ച 45,000 രൂപയും വനംവകുപ്പ് കണ്ടെത്തി. ഇതേത്തുടർന്നാണ് റേഞ്ച് ഓഫീസർ സുധീഷ് കുമാറിനെയും ഡ്രൈവ‌ർ ദീപുവിനെയും സസ്പെൻഡ് ചെയ്തത്.




🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !