പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പതിനേഴുകാരൻ അറസ്റ്റിൽ. പത്തനംതിട്ട മൂഴിയാറിലാണ് ഞെട്ടിക്കുന്ന സംഭവം. 9, 12, 13 വയസ്സുകളുള്ള മൂന്ന് പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്.
പെൺകുട്ടികളുടെ അയൽവാസിയാണ് 17-കാരൻ. കഴിഞ്ഞ വർഷം വേനലവധിക്ക് വീട്ടിലെത്തിയപ്പോൾ ഇവരെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പെൺകുട്ടികളുടെ അമ്മ വീട്ടിലില്ലാത്ത സമയം നോക്കിയായിരുന്നു പീഡനം. ബാലികാസദനത്തിൽ കൗൺസിലിങ്ങിനിടെ മൂത്തപെൺകുട്ടി പീഡന വിവരം തുറന്ന് പറയുകയായിരുന്നു.ഇതോടെ അധികൃതർ ഈ വിവരം സിഡബ്ല്യൂസിയെ അറിയിക്കുകയും അവർ പൊലീസിനെ അറിയിക്കുകയുമായിരുന്നു. വെള്ളിയാഴ്ച രാവിലെ 17-കാരനെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ചെയ്തതിന് ശേഷം ജുവനൈൽ ജസ്റ്റിസ് ഹോമിലേക്ക് മാറ്റി.പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ പീഡിപ്പിച്ച പതിനേഴുകാരൻ അറസ്റ്റിൽ.
0
ശനിയാഴ്ച, ഏപ്രിൽ 26, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.