ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ഐപിഎൽ ചരിത്രത്തിലെ പുതിയ ചരിത്രം കുറിച്ച് സൺറൈസേഴ്‌സ് ഹൈദരാബാദ് പേസർ മുഹമ്മദ് ഷമി.
ഐപിഎൽ ചരിത്രത്തിൽ നാല് തവണ ഒരു ഇന്നിങ്സിലെ ആദ്യ പന്തിൽ വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബൗളറായി അദ്ദേഹം മാറി. ഇന്നലെ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ യുവ ഓപ്പണർ ഷെയ്ഖ് റഷീദായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഇര. ചെന്നൈ ഇന്നിങ്സിലെ ആദ്യ പന്തിലായിരുന്നു ഈ വിക്കറ്റ്.ഇതിന് മുമ്പ് ജാക്വസ് കാലിസ് (ദുബായ്, 2014), കെഎൽ രാഹുൽ (വാങ്കഡെ, 2022), ഫിൽ സാൾട്ട് (അഹമ്മദാബാദ്, 2023) എന്നിവരെയായിരുന്നു ഷമി ആദ്യ പന്തിൽ പുറത്താക്കിയിരുന്നത്അതേ സമയം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് ചെന്നൈ സൂപ്പർ കിങ്സിനെ അഞ്ചുവിക്കറ്റിന് തോൽപ്പിച്ചു.
ചെപ്പോക്കിലെ ഹൈദരാബാദിന്റെ ആദ്യ വിജയം കൂടിയാണ്. സീസണിലെ ഏഴാം തോൽവിയോടെ ചെന്നൈയുടെ പ്ളേ ഓഫ് സാധ്യതകൾ അവസാനിച്ചു. മൂന്നാം ജയത്തോടെ ഹൈദരാബാദ് പ്ളേ ഓഫിനുള്ള നേരിയ സാധ്യത നിലനിർത്തി. ചെന്നൈ ഉയർത്തിയ 20 ഓവറിൽ 154 റൺസ് വിജയലക്ഷ്യം നാല് പന്തുകൾ ബാക്കിനിൽക്കെ ഹൈദരാബാദ് മറികടന്നു.ഹൈദരാബാദിന് വേണ്ടി ഇഷാൻ കിഷൻ 34 പന്തിൽ നിന്ന് 44 റൺസ് നേടി.നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിരയിൽ 25 പന്തില്‍ 42 റണ്‍സെടുത്ത അരങ്ങേറ്റക്കാരന്‍ ഡിവാള്‍ഡ് ബ്രേവിസായിരുന്നു ടോപ് സ്‌കോറര്‍. ആയുഷ് മാത്രെ 19 പന്തില്‍ 30 റണ്‍സെടുത്തു. ഹൈദരാബാദിന് വേണ്ടി ഹർഷൽ പട്ടേൽ നാല് വിക്കറ്റ് നേടി. നാലോവറിൽ 28 റൺസ് മാത്രം വിട്ടുകൊടുത്താണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.