ദുഃഖവെള്ളി പ്രവർത്തിദിനമാക്കി മാറ്റാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം ക്രിസ്ത്യൻ വിശ്വാസ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് എഐസിസി പ്രവർത്തകസമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എംപി കുറ്റപ്പെടുത്തി.
വിശ്വാസികളുടെയും മതവിശ്വാസങ്ങളെയും ആത്മീയപരമായ ദൗത്യങ്ങളെയും അവഗണിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തിൽ ശക്തമായ വിയോജിപ്പും പ്രതിഷേധവുമാണ് അദ്ദേഹം രേഖപ്പെടുത്തിയത്. ക്രിസ്തുവിന്റെ ക്രൂശിത ഓർമയ്ക്കായുള്ള ദുഃഖവെള്ളി, ലോകമെമ്പാടുമുള്ള ക്രൈസ്തവർക്കും ഇന്ത്യയിലെ വിശ്വാസികൾക്കും ഏറ്റവും പ്രാധാന്യമുള്ള ആത്മീയ ദിവസങ്ങളിലൊന്നാണ്.ഈ ദിവസത്തിൽ കർമ്മമുക്തിയിലൂടെ പ്രാർത്ഥനയിലും ആരാധനയിലും തമ്മിൽ ലയിക്കാനുള്ള ആചാരപരമ്പരകളെ അപമാനിക്കുന്ന തരത്തിൽ തീരുമാനമെടുക്കുന്നത് ക്രൈസ്തവ സമൂഹത്തിന്റെ വികാരങ്ങളോട് പുറം തിരിഞ്ഞു നിൽക്കുന്ന സംവേദനശൂന്യതയാണ് ഈ തീരുമാനം ഇന്ത്യയുടെ മതേതരപരമായ പാരമ്പര്യത്തിനും വിവിധ മതവിശ്വാസങ്ങൾക്കും സർക്കാരിന്റെ അനാദരവായ സമീപനത്തിന്റെ തുടർച്ചയാണെന്നും എംപി ചൂണ്ടിക്കാട്ടി.മണിപ്പൂരിൽ ക്രൈസ്തവ ദേവാലയങ്ങൾ നശിപ്പിക്കപ്പെട്ടതിനും സ്ത്രീകൾക്ക് നേരെ അക്രമം നടന്നതുമെല്ലാം കേന്ദ്ര സർക്കാരിന്റെ മതപരമായ പക്ഷം പിടിക്കലിന്റെ തെളിവുകളാണെന്നും അദ്ദേഹം പറഞ്ഞു. അത് മാത്രമല്ല, ജബൽപൂരിലും മറ്റ് സ്ഥലങ്ങളിലും ക്രൈസ്തവ ആരാധനാലയങ്ങൾക്കെതിരായ ആക്രമണങ്ങൾ പതിവായിത്തീർന്ന സാഹചര്യത്തിൽ, ദുഃഖവെള്ളി ദിനത്തിൽ സർക്കാരിന്റെ ഇത്തരം നടപടികൾ വലിയ ആശങ്കക്കും നിരാശയ്ക്കും വഴിവെക്കുന്നതാണ്.മതസ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതും മതവിശ്വാസികൾക്ക് അവരുടെ ആചാരങ്ങൾ അനുസരിച്ചു ജീവിക്കാനുള്ള അവകാശം ഉറപ്പ് വരുത്തുന്നതുമാണ് ഭരണഘടനയുടെ ആത്മാവെന്ന് പറഞ്ഞ കൊടിക്കുന്നിൽ സുരേഷ് എംപി, ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഇത്തരം മതദ്രോഹപരമായ നടപടികൾക്ക് ജനങ്ങൾ ശക്തമായി മറുപടി പറയുമെന്നും പറഞ്ഞു."വിശ്വാസികളുടെ വികാരങ്ങൾ കേൾക്കാതെ, അവഗണിച്ച്, ഭരണകൂടം ഒരു മതവിശ്വാസത്തെ ലക്ഷ്യമിട്ടുനടത്തുന്ന നിലപാടുകൾ ജനാധിപത്യ ഇന്ത്യയ്ക്ക് യോജിച്ചതല്ല. ദുഃഖവെള്ളി ദിനത്തെ പ്രവർത്തി ദിനമാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം ഉടൻ പിന്‍വലിക്കണമെന്നാവശ്യപ്പെടുന്നു," എംപി കൂട്ടിച്ചേർത്തു.ദുഃഖവെള്ളി പ്രവർത്തി ദിനമാക്കാനുള്ള കേന്ദ്രസർക്കാർ നിലപാട് ക്രിസ്ത്യൻ വിശ്വാസ സമൂഹത്തോടുള്ള വെല്ലുവിളിയെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.
0
വെള്ളിയാഴ്ച, ഏപ്രിൽ 04, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.