ആലപ്പുഴ;കായംകുളം നഗരസഭ പതിനെട്ടാം വാർഡിൽ അന്യ സംസ്ഥാന തൊഴിലാളികളുടെ വീട്ടിൽ അതിക്രമിച്ചു കയറിയ കൗമാരക്കാരൻ പിടിയിൽ ഒരാൾ ഓടി രക്ഷപെട്ടു,
അൽപ്പ സമയം മുൻപ് കായംകുളം പെരിങ്ങാലയിൽ അമ്പഴവയൽ ജങ്ങ്ഷനിലാണ് സംഭവം,അന്യ സംസ്ഥാന തൊഴിലാളികൾ കുടുംബമായി താമസിക്കുന്ന വീട്ടിലേക്കാണ് പ്രദേശ വാസികളായ യുവാക്കൾ അതിക്രമിച്ചു കയറിയത്,
സംഭവത്തിൽ ഐക്യ ജെഗ്‌ഷൻ സ്വദേശി സഹദ് (19) നെ പോലീസ് കസ്റ്റഡിയിൽ എടുത്തു.യുവാക്കൾ വീടിനുള്ളിലേക്ക് അതിക്രമിച്ചു കയറിയതിനെ തുടർന്ന് ഭയന്നു പോയ യുവതികൾ നിലവിളിക്കുകയും സമീപ വാസികൾ ഉടൻ തന്നെ രംഗത്തെത്തുകയുമായിരുന്നു,
പ്രദേശ വാസികളെയും യുവതികളുടെ ഭർത്താക്കന്മാരെയും കണ്ട യുവാക്കൾ പ്രദേശത്തേക്ക് എത്തിയ വാഹനം ഉപേക്ഷിച്ചു കടന്നു കളഞ്ഞെങ്കിലും തിരികെ വാഹനം എടുക്കാൻ വരുന്നതിനിടയിൽ വാർഡ് കൗൺസിലർ ഗംഗാ ദേവിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു,
കഞ്ചാവിന്റെയോ മദ്യത്തിന്റെയോ ലഹരിയിലാകാം യുവാക്കൾ വീടിനുള്ളിൽ അതിക്രമിച്ചു കയറിയതെന്നാണ് പ്രാഥമിക നിഗമനം,രക്ഷപെട്ട യുവാവിനായി തിരച്ചിൽ നടക്കുന്നതായും സംഭവത്തെകുറിച്ചു അന്വേഷണം നടത്തുമെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.