മധുര; കഫിയ അണിഞ്ഞും മുദ്രാവാക്യം വിളിച്ചും പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഎം പാർട്ടി കോൺഗ്രസ്.
പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി ഉയർത്തിയ പലസ്‌തീൻ ഐക്യദാർഢ്യ മുദ്രാവാക്യങ്ങൾ പ്രതിനിധികൾ ഏറ്റുചൊല്ലി. എം.എ. ബേബി പലസ്‌തീൻ ഐക്യദാർഢ്യ പ്രമേയം അവതരിപ്പിച്ചു.
ഗാസയിലെയും പലസ്തീനിലെയും പ്രയാസപ്പെടുന്ന ജനതയ്ക്ക് സിപിഎമ്മിന്റെ 24-ാം പാർട്ടി കോൺഗ്രസ് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് എം.എ.ബേബി പറഞ്ഞു. ഗാസയിലെ വംശഹത്യയെ അപലപിക്കുന്നു. മഹാത്മാഗാന്ധിയും ജവാഹർലാൽ നെഹ്റുവും പലസ്തീനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്.
സ്വതന്ത്ര ഇന്ത്യയുടെ സർക്കാരുകളും ഇതേ നിലപാട് സ്വീകരിച്ചിരുന്നവരാണ്. നരസിംഹറാവു സർക്കാരിന്റെ കാലത്താണ് ഈ നിലപാടിൽ മാറ്റം വന്നത്. ഇന്ന്, അമേരിക്കയുടെ സഹായത്തോടെ ഗാസയിൽ വംശഹത്യ നടത്തുന്ന നെതന്യാഹുവിന്റെ സയണിസ്റ്റ് സർക്കാരിനെ നിർലജ്ജമായി നരേന്ദ്ര മോദി സർക്കാർ പിന്തുണയ്ക്കുന്നു.
മാതൃരാജ്യത്തിനുവേണ്ടി പോരാടാനുള്ള അവകാശം പലസ്തീൻ ജനതയ്ക്കുണ്ട്. ഇസ്രയേൽ അവരുടെ ഭൂമി പിടിച്ചെടുത്തെന്ന് മാത്രമല്ല, കയ്യേറ്റം വ്യാപിപ്പിക്കാനും പലസ്തീനികളെ അവിടെനിന്ന് ഓടിക്കാനും ശ്രമിക്കുന്നു. ഇത് ചരിത്രപരമായ ക്രൂരതയാണെന്നും എം.എ.ബേബി പ്രമേയത്തിൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.