കോഴിക്കോട് ∙ കഥാകൃത്തും മാധ്യമപ്രവർത്തകനും കലാകൗമുദി സാഹിത്യ വിഭാഗം പത്രാധിപരുമായിരുന്ന ഇ.വി. ശ്രീധരൻ (79) അന്തരിച്ചു. കോഴിക്കോട് വടകരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരളകൗമുദിയിലും കലാകൗമുദിയിലും പത്രാധിപത സമിതി അംഗവുമായിരുന്നു.
കോൺഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തിലും പ്രവർത്തിച്ചിട്ടുണ്ട്.എലികളും പത്രാധിപരും, ഈ നിലാവലയിൽ, താമരക്കുളത്തെ അമ്മുക്കുട്ടി, ഒന്നാംപ്രതി, ജാനകിയുടെ സ്മാരകം, ഓർമ്മയിലും ഒരു വിഷ്ണു, ലബോറട്ടറിയിലെ പൂക്കൾ തുടങ്ങിയവയാണ് പ്രധാന കഥാസമാഹാരങ്ങൾ.ദൈവക്കളി, ഏതോ പൂവുകൾ, നന്ദിമാത്രം, കാറ്റുപോലെ എന്നിവ ശ്രീധരന്റെ നോവലുകളാണ്. സംസ്കാരം വള്ളിക്കാട് വടവത്തും താഴെപ്പാലം വീട്ടുവളപ്പിൽ നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.