ഗാസിയാബാദ് ∙ ഇന്ദിരാപുരത്ത് ഏഞ്ചൽ ജൂപ്പിറ്റർ സൊസൈറ്റിയുടെ ഫ്ലാറ്റിന്റെ ഒമ്പതാം നിലയിൽനിന്നു ചാടി ആത്മഹത്യ ചെയ്ത് എംബിഎ വിദ്യാർഥി. ഹർഷിത് ത്യാഗി (25) എന്ന യുവാവാണ് മരിച്ചത്. ലഹരിമരുന്നിന് അടിമയായ യുവാവിന് വിഷാദരോഗം ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്
കുളിമുറിയിൽ പോകാനെന്ന് പറഞ്ഞ് മുറി വിട്ടിറങ്ങിയ ഹർഷിത്, ബാൽക്കണിയിലേക്ക് പോയി അവിടെനിന്നു താഴേയ്ക്കു ചാടുകയായിരുന്നു. അമ്മയായ പൂനം ത്യാഗിയും ബന്ധുവായ ഹിമാൻഷു വാട്സും ചേർന്ന് ഹർഷിതിനെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ആശുപത്രിയിലെത്തമ്പോഴേക്കും ഹർഷിത് മരിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു. ഇന്ദിരാപുരം പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് ഇന്ദിരാപുരം എസിപി അഭിഷേക് ശ്രീവാസ്തവ് പറഞ്ഞു.
0
ബുധനാഴ്ച, ഏപ്രിൽ 02, 2025







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.