മേപ്പയ്യൂർ പുറക്കാമല ഖനന വിരുദ്ധ സമരത്തിനിടെ 15 കാരനെ പൊലീസ് പിടിച്ചുകൊണ്ടുപോവുകയും മർദിക്കുകയും ചെയ്തു.

കോഴിക്കോട് ∙ മേപ്പയ്യൂർ പുറക്കാമല ഖനന വിരുദ്ധ സമരത്തിനിടെ പൊലീസ് പിടിച്ചുകൊണ്ടുപോകുകയും മർദിക്കുകയും ചെയ്ത പതിനഞ്ചുകാരന്റെ പേരിൽ കേസെടുത്ത് മേപ്പയ്യൂർ പൊലീസ്. പത്താം ക്ലാസ് വിദ്യാർഥിക്കെതിരെയാണ് കേസെടുത്തത്.

സംഘർഷ സ്ഥലത്തു നിന്ന് കസ്റ്റഡിയിലെടുത്ത പതിനഞ്ചുകാരനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് വിട്ടയയ്ക്കുകയും കേസെടുക്കില്ലെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ കുട്ടിക്കെതിരെ കേസുണ്ടെന്നും ഈ മാസം ഒൻപതിന് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കണമെന്നും കാണിച്ച് മേപ്പയ്യൂർ എസ്ഐ കുട്ടിയുടെ പിതാവിന് നോട്ടിസ് നൽകി.
പൊലീസ് അതിക്രമത്തിനെതിരെ ബാലാവകാശ കമ്മിഷനുൾപ്പെടെ പരാതി നൽകിയതിൽ പ്രതികാര നടപടിയാണ് പൊലീസ് സ്വീകരിച്ചതെന്ന് പിതാവ് പറഞ്ഞു. നോട്ടിസ് ഒപ്പിട്ടു വാങ്ങാൻ തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്എസ്എൽസി പരീക്ഷയില്ലാത്ത ദിവസമായതിനാൽ സമരസ്ഥലത്തെത്തി നിൽക്കുകയായിരുന്ന വിദ്യാർഥിയെ മേപ്പയ്യൂർ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. സ്റ്റേഷനിൽ എത്തിച്ച കുട്ടിയെ പിന്നീട് കേസെടുക്കാതെ വിട്ടയച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !