ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ തോൽവിയിൽ പ്രതികരണവുമായി ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്ര സിങ് ധോണി. 'ചില രാത്രികൾ നമ്മുക്ക് അനുകൂലമാവില്ല. ചെന്നൈയുടെ പ്രകടനം ആഴത്തിൽ പഠിക്കേണ്ടതുണ്ട്.
വെല്ലുവിളികളെ മറികടക്കണം. കൊൽക്കത്തയ്ക്കെതിരെ ചെന്നൈയ്ക്ക് മതിയായ റൺസ് നേടാൻ കഴിഞ്ഞില്ല. പന്ത് ബാറ്റിലേക്ക് വന്നത് പതുക്കെയായിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മികച്ച സ്പിന്നർമാർ ഉള്ളതിനാൽ ചെന്നൈയ്ക്ക് ബാറ്റിങ് ബുദ്ധിമുട്ടായി. മികച്ച കൂട്ടുകെട്ടുകൾ നിർമ്മിക്കാനും ചെന്നൈയ്ക്ക് സാധിച്ചില്ല.' മത്സരശേഷം മഹേന്ദ്ര സിങ് ധോണി പ്രതികരിച്ചു."പിച്ചിലെ സാഹചര്യങ്ങൾ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ചെന്നൈ സൂപ്പർ കിങ്സിന് മികച്ച ഓപണർമാരുണ്ട്. ഓപണർമാർ കുറച്ച് ബൗണ്ടറികൾ നേടിയാൽ സ്കോർ മുന്നോട്ട് പോകും. എന്നാൽ വിക്കറ്റുകൾ നഷ്ടപ്പെട്ടാൽ മധ്യനിര ബാറ്റർമാർ കഠിനാധ്വാനം ചെയ്യേണ്ടിവരും.' ധോണി വ്യക്തമാക്കി.,ചില രാത്രികൾ നമ്മുക്ക് അനുകൂലമാവില്ല.തോൽവിയിൽ പ്രതികരണവുമായി ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്ര സിങ് ധോണി.
0
ശനിയാഴ്ച, ഏപ്രിൽ 12, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.