മഹാരാജാസ് കോളജിലേക്ക് കുപ്പിയെറിഞ്ഞ സംഭവത്തില്‍ അഭിഭാഷക്കര്‍ക്കെതിരെ പരാതി നല്കി പ്രിന്‍സിപ്പല്‍. സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ചില്ല് ദേഹത്ത് തട്ടി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റതായും പരാതിയില്‍ പറയുന്നു.
ഇന്ന് ഉച്ചയോടെയാണ് വീണ്ടും അഭിഭാഷകരും വിദ്യാര്‍ത്ഥികളും തമ്മില്‍ വാക്കേറ്റമുണ്ടായത്. കോടതി വളപ്പില്‍ നിന്ന് അഭിഭാഷകര്‍ ബിയര്‍ ബോട്ടിലും കല്ലും മഹാരാജാസ് കോളജിലേക്ക് വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അതേസമയം വിദ്യാര്‍ത്ഥികളാണ് പ്രകോപിച്ചതെന്ന് അഭിഭാഷകര്‍ പറയുന്നു.ഇന്ന് പുലര്‍ച്ചെയാണ് ജില്ലാ കോടതി വളപ്പിലും മഹാരാജാസ് കോളജ് വളപ്പിലും വിദ്യാര്‍ത്ഥികളും അഭിഭാഷകരും തമ്മില്‍ തര്‍ക്കമുണ്ടായത്. സംഭവത്തില്‍ രണ്ട് കൂട്ടരുടെയും പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരുന്നു.കോടതി വളപ്പില്‍ ബാര്‍ അസോസിയേഷന്റെ വാര്‍ഷിക ആഘോഷത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.മഹാരാജാസ് കോളജിലേക്ക് കുപ്പിയെറിഞ്ഞ സംഭവം: അഭിഭാഷക്കര്‍ക്കെതിരെ പരാതി നല്കി പ്രിന്‍സിപ്പല്‍.
0
ശനിയാഴ്ച, ഏപ്രിൽ 12, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.