മലപ്പുറത്ത് ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പരാതി നല്കി യുവതി. നീതി വേണമെന്നാവശ്യപ്പെട്ട് യുവതി പൊലീസിനെയും വനിതാ കമ്മീഷനെയും സമീപിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞത് മുതല്‍ ഭര്‍തൃവീട്ടില്‍ പീഡനമായിരുന്നുവെന്ന് യുവതി നല്കിയ പരാതിയില്‍ പറയുന്നു.
സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിച്ചിരുന്നുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. സൗന്ദര്യമില്ലെന്ന് പറഞ്ഞ് പരിഹസിച്ചിരുന്നെന്നും മാരകരോഗങ്ങള്‍ ഉണ്ടെന്ന് ഭര്‍തൃ വീട്ടുകാര്‍ പറഞ്ഞ് പ്രചരിപ്പിച്ചു തുടങ്ങിയ കാര്യങ്ങളും യുവതിയുടെ പരാതിയിലുണ്ട്.അന്‍പത് പവന് സ്വര്‍ണം ചോദിച്ചതില്‍ 30 പവനാണ് നല്‍കിയതെന്നും യുവതി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം ഒരു മാസവും 10 ദിവസവുമാണ് ഭര്‍തൃ വീട്ടില്‍ കഴിഞ്ഞതെന്നും യുവതിയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.ഒന്നര വര്‍ഷം മുമ്പായിരുന്നു കൊണ്ടോട്ടി സ്വദേശിയായ വീരാന്‍കുട്ടിയും യുവതിയും വിവാഹം ചെയ്തത്. എന്നാല്‍ ഒരുമാസം മുമ്പ് പിതാവിന്റെ ഫോണില്‍ വിളിച്ച് ഇയാള്‍ മുത്തലാഖ് ചൊല്ലുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു.ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പരാതി നല്കി യുവതി.
0
ശനിയാഴ്ച, ഏപ്രിൽ 12, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.