തിരുവനന്തപുരം∙ വിഷുവും ഈസ്റ്ററും പ്രമാണിച്ച് കെഎസ്ആർടിസിയുടെ അന്തർസംസ്ഥാന സർവീസുകളിൽ തിരക്കേറി. യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് യാത്രയ്‌ക്ക് ക്രമീകരണങ്ങളും ഒരുക്കിയതായി കെഎസ്‌ആർടിസി അധികൃതർ അറിയിച്ചു. എട്ടുമുതൽ 22 വരെയാണ് പ്രത്യേക സർവീസുകൾ നടത്തുക.
കേരളത്തിലെ വിവിധ യൂണിറ്റുകളിൽനിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും സർവീസുകൾ ലഭ്യമാണ്. നിലവിലുള്ള സർവീസുകൾക്ക് പുറമേയാണ് അധിക സർവീസുകൾ. ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പ് വഴിയും ബുക്ക് ചെയ്യാം.8 മുതൽ 21 വരെ ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവീസുകൾ ● രാത്രി 7.45ന് ബെംഗളൂരു– കോഴിക്കോട് (കുട്ട മാനന്തവാടി വഴി സൂപ്പർഫാസ്‌റ്റ്), ● രാത്രി 8.15ന് ബെംഗളൂരു– കോഴിക്കോട് (കുട്ട മാനന്തവാടി വഴി സൂപ്പർഫാസ്‌റ്റ്) ● രാത്രി 8.50ന് ബെംഗളൂരു–കോഴിക്കോട് (കുട്ട മാനന്തവാടി വഴി സൂപ്പർഫാസ്‌റ്റ്) ● രാത്രി 7.15ന് െബംഗളൂരു–-തൃശൂർ (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി, സൂപ്പർ ഡീലക്‌സ്)● വൈകിട്ട് 5.30ന് ബെംഗളൂരു –എറണാകുളം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി സൂപ്പർ ഡീലക്‌സ്) ● വൈകിട്ട് 6.30ന് െബംഗളൂരു –എറണാകുളം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി സൂപ്പർ ഡീലക്‌സ്) ● വൈകിട്ട് 6.10ന് ബെംഗളൂരു-കോട്ടയം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി സൂപ്പർ ഡീലക്സ്) ● രാത്രി 8.30ന് ബെംഗളൂരു–കണ്ണൂർ (ഇരിട്ടി, മട്ടന്നൂർ വഴി സൂപ്പർ ഡീലക്സ്) ● രാത്രി 9.45ന് ബെംഗളൂരു–കണ്ണൂർ (ഇരിട്ടി, മട്ടന്നൂർ വഴി സൂപ്പർ ഡീലക്സ്) ● രാത്രി 7.30 ബെംഗളൂരു–-തിരുവനന്തപുരം (നാഗർകോവിൽ വഴി സൂപ്പർ ഡീലക്സ്) ● രാത്രി 7.30ന് ചെന്നൈ -എറണാകുളം (സേലം, കോയമ്പത്തൂർ വഴി സൂപ്പർ ഡീലക്‌സ് ) ● വൈകിട്ട് 6.45ന് ബെംഗളൂരു–അടൂർ (സേലം, കോയമ്പത്തൂർ വഴി സൂപ്പർ ഡീലക്സ്)● രാത്രി 7.10ന് ബെംഗളൂരു–കൊട്ടാരക്കര (സേലം, കോയമ്പത്തൂർ വഴി സൂപ്പർ ഡീലക്‌സ്) ● വൈകിട്ട് 6ന് െബംഗളൂരു–പുനലൂർ (സേലം, കോയമ്പത്തൂർ വഴി സൂപ്പർ ഡീലക്‌സ്)● വൈകിട്ട് 6.20ന് ബെംഗളൂരു–-കൊല്ലം (സേലം, കോയമ്പത്തൂർ വഴി) ● രാത്രി 7.10ന് ബെംഗളൂരു – ചേർത്തല (സേലം, കോയമ്പത്തൂർ വഴി) ● രാത്രി 7ന് ബെംഗളൂരു–ഹരിപ്പാട് (സേലം, കോയമ്പത്തൂർ വഴി)ഏപ്രിൽ 8 മുതൽ 14 വരെ കേരളത്തിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള അധിക സർവീസുകൾ ● രാത്രി 8.45 കോഴിക്കോട് - ബെംഗളൂരു (മാനന്തവാടി, കുട്ട വഴി) ● രാത്രി 9.15 കോഴിക്കോട് - ബെംഗളൂരു (മാനന്തവാടി, കുട്ട വഴി)● രാത്രി 9.45 കോഴിക്കോട് - ബെംഗളൂരു (മാനന്തവാടി, കുട്ട വഴി) ● രാത്രി 7.45 തൃശ്ശൂർ - ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി ) ● വൈകിട്ട് 5.30 എറണാകുളം - ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി ) ● വൈകിട്ട് 6.30 എറണാകുളം - ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി ) ● വൈകിട്ട് 6.10 കോട്ടയം - ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി) ● രാത്രി 8.10 കണ്ണൂർ - ബെംഗളൂരു (മട്ടന്നൂർ, ഇരിട്ടി വഴി) ● രാത്രി 9.40 കണ്ണൂർ - ബെംഗളൂരു - (ഇരിട്ടി, കൂട്ടുപുഴ വഴി)● രാത്രി 6.00 തിരുവനന്തപുരം-ബെംഗളൂരു- (നാഗർകോവിൽ, മധുര വഴി) ● രാത്രി 7.30 എറണാകുളം ചെന്നൈ - (കോയമ്പത്തൂർ, സേലം വഴി ) ● വൈകിട്ട് 4.20 അടൂർ - ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി ) ● വൈകിട്ട് 5.20 കൊട്ടാരക്കര - ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി) ● വൈകിട്ട് 5.30 പുനലൂർ - ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി) ● വൈകിട്ട് 6.00 കൊല്ലം - ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി ) ● വൈകിട്ട് 6.30 ഹരിപ്പാട് - ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി )● രാത്രി 7.00 ചേർത്തല - ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി ) യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുന്നതാണെന്നു കെഎസ്ആർടിസി അറിയിച്ചു. ടിക്കറ്റുകൾ www.onlineksrtcswift.com എന്ന വെബ്സൈറ്റ് വഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പ് വഴിയും ബുക്ക് ചെയ്യാവുന്നതാണെന്ന് കെഎസ്ആർടിസി അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം - 0471 2323886 എറണാകുളം - 0484 2372033 കോഴിക്കോട് - 0495 2723796 കണ്ണൂര്‍ - 0497 2707777 കെഎസ്ആര്‍ടിസി, കണ്‍ട്രോള്‍റൂം (24×7) മൊബൈല്‍ - 9447071021 ലാന്‍ഡ് ലൈന്‍ - 0471-2463799 18005994011 (ടോള്‍ ഫ്രീ)വിഷു, ഈസ്റ്റർ :: 8 മുതൽ 21 വരെ ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള കെ എസ് ആർ ടീ സി അധിക സർവീസുകൾ നടത്തും.
0
ശനിയാഴ്ച, ഏപ്രിൽ 12, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.