ഭാര്യയുടെയോ,ഭര്‍ത്താവിന്റെയോ പേര് പാസ്‌പോര്‍ട്ടില്‍ ചേര്‍ക്കാന്‍ ഇനി വിവാഹ സര്‍ട്ടിഫിക്കറ്റ് വേണ്ട

ഭാര്യയുടെയോ,ഭര്‍ത്താവിന്റെയോ പേര് പാസ്‌പോര്‍ട്ടില്‍ ചേര്‍ക്കാന്‍ ഇനി വിവാഹ സര്‍ട്ടിഫിക്കറ്റ് വേണ്ട

ഡൽഹി: ദമ്പതികള്‍ക്ക് പാസ്‌പോര്‍ട്ടില്‍ പേര് ചേര്‍ക്കുമ്പോള്‍ വിവാഹ സര്‍ട്ടിഫിക്കറ്റിന് പകരം ഇനിമുതല്‍ സംയുക്ത പ്രസ്താവന മതിയെന്ന് വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കി.

ഭാര്യയുടെയോ, ഭര്‍ത്താവിന്റെയോ പേര് പാസ്‌പോര്‍ട്ടില്‍ ചേര്‍ക്കേണ്ടി വരുമ്പോള്‍, ഫോട്ടോ പതിച്ച സംയുക്ത പ്രസ്താവന ഹാജരാക്കിയാല്‍ മതി. പുതിയ നയത്തിന്റെ വിശദമായ മാതൃക പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാസ്‌പോര്‍ട്ട് അപേക്ഷ നടപടികള്‍ കൂടുതല്‍ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.

സംയുക്ത പ്രസ്താവനയുടെ മാതൃക അനുബന്ധം (ജെ)യിലാണ് പ്രസിദ്ധീകരിച്ചത്. ഈ മാതൃക ഡൗണ്‍ലോഡ് ചെയ്ത് ഫോട്ടോ പതിപ്പിച്ച് പൂരിപ്പിച്ച് നല്‍കിയാല്‍ മതിയാവും. പുനര്‍വിവാഹത്തെ തുടര്‍ന്ന് ഭാര്യയുടെയോ പേരുമാറ്റാനം സംയുക്ത പ്രസ്താവന മതി.

അപേക്ഷ നല്‍കുമ്പോള്‍ ദമ്പതികള്‍ പേരുകള്‍, വിലാസം, വൈവാഹിക നില എന്നിവ സൂചിപ്പിക്കണമെന്നാണ് നിര്‍ദേശം. ദമ്പതികളായി ഒരുമിച്ച് താമസിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുകയും വേണം. ഇരുവരുടെയും ഒരുമിച്ചുള്ള ഫോട്ടോയും, തിരിച്ചറിയല്‍ വിശദാംശങ്ങളും ഉള്‍പ്പെടെ ഡിക്ലറേഷന്‍ ഫോമിലെ എല്ലാ കോളങ്ങളും പൂരിപ്പിക്കണം.

അതേസമയം പാസ്‌പോര്‍ട്ടില്‍ നിന്ന് ദമ്പതികളുടെ പേര് നീക്കം ചെയ്യാണമെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റോ, കോടതി ഉത്തരവോ ഹാജരാകണം. പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് ആവശ്യമായ ഇടങ്ങളിലെല്ലാം അനുബന്ധം (ജെ) ആയി പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച സംയുക്ത പ്രസ്താവന മതി.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !