ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ മോശം കാലാവസ്ഥയെ തുടർന്നു വൈകിയത് 350ലേറെ സർവീസുകൾ.
പൊടിക്കാറ്റിനെ തുടർന്ന് ഇന്നലെ വിമാനങ്ങൾ വൈകിയത് ഇന്നും വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ബാധിച്ചു. വിമാനത്താവളത്തിൽ യാത്രക്കാരുടെ വൻ തിരക്കാണ്. മണിക്കൂറുകളോളമാണ് യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിയത്.എയർലൈൻ ജീവനക്കാരുടെ ഭാഗത്തുനിന്ന് മോശം സമീപനമാണ് ഉണ്ടായതെന്ന് ആരോപിച്ച് യാത്രക്കാരിൽ ചിലർ സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവച്ചു. ബസ് സ്റ്റാൻഡിനേക്കാൾ മോശമാണ് വിമാനത്താവളത്തിന്റെ അവസ്ഥയെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തെയും എയർ ഇന്ത്യയെയും ടാഗ് ചെയ്ത് ഒരു യാത്രക്കാരൻ എക്സിൽ കുറിച്ചു.യാത്രക്കാരോട് കന്നുകാലികളെക്കാൻ മോശമായാണ് പെരുമാറുന്നത് എന്നായിരുന്നു മറ്റൊരു വിമർശനം. എല്ലാ യാത്രക്കാരെയും സഹായിക്കാൻ ഞങ്ങളുടെ ജീവനക്കാർ അവരുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ടെന്നാണ് എയർ ഇന്ത്യ നൽകിയ വിശദീകരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.