കോട്ടയം :വഖഫ് നിയമഭേദഗതിയിൽ KCBC നിലപാടിനെതിരെ ലത്തീൻ സഭ. മുനമ്പം ഭൂപ്രശ്നം ക്രൈസ്തവ-മുസ് ലിം സാമുദായിക സംഘര്‍ഷ വിഷയമാക്കാൻ ശ്രമമെന്ന് ലത്തീൻ സഭാ മുഖപത്രം ജീവനാദം.
ഉമ്മീദിലെ നിയ്യത്ത് എന്ന തലക്കെട്ടോടെ ജീവനാദത്തിൽ പ്രസിദ്ധികരിച്ച മുഖപ്രസംഗത്തിലാണ് ലത്തീൻ സഭ നിലപാടി വ്യക്തമാക്കിയത്. മറ്റ് കത്തോലിക്ക സഭകളെയും മുഖ പ്രസംഗത്തിൽ വിമർശിക്കുന്നുണ്ട്.വിദ്വേഷ പ്രചരണം കൊഴുപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവരുടെ ലക്ഷ്യങ്ങൾ തിരിച്ചറിയണം. നിയമഭേദഗതി വർഗീയ ധ്രുവീകരണത്തിനും രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്കും വഴിതുറക്കുന്നുണ്ടെന്നും യഥാർത്ഥ ഭൂ-ഉടമകളുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കണമെന്നും രേഖകൾ ഇല്ലാത്ത കയ്യറ്റക്കാർ ഉണ്ടെങ്കിൽ അക്കാര്യം സംസ്ഥാന സർക്കാർ നോക്കണമെന്നും എഡിറ്റോറിയലിൽ പറയുന്നു.മുനമ്പം ഭൂപ്രശ്നം ക്രൈസ്തവ-മുസ് ലിം സാമുദായിക സംഘര്‍ഷ വിഷയമാക്കി കത്തിച്ചുനിര്‍ത്തി വിദ്വേഷപ്രചാരണം കൊഴുപ്പിച്ച് അതില്‍ നിന്ന് രാഷ് ട്രീയ മുതലെടുപ്പു നടത്താന്‍ ശ്രമിക്കുന്നവരുടെ ലക്ഷ്യങ്ങള്‍ തിരിച്ചറിയണമെന്ന് വിവേകമുള്ളവരെല്ലാം വിളിച്ചുപറഞ്ഞുകൊണ്ടിരുന്നതാണെന്ന് മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു.മുനമ്പം ഭൂപ്രശ്നം ക്രൈസ്തവ-മുസ് ലിം സാമുദായിക വിഷയമാക്കി മാറ്റാൻ KCBC ശ്രമിക്കുന്നെന്ന് ലത്തീൻ സഭ..
0
ശനിയാഴ്ച, ഏപ്രിൽ 12, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.