കുവൈത്തിൽ പ്രവാസി മലയാളി യുവാവ് തൂങ്ങി മരിച്ച നിലയിൽ;കുവൈത്തിൽ എത്തിയിട്ട് രണ്ട് മാസം

കുവൈത്ത്‌സിറ്റി: പ്രവാസി മലയാളി യുവാവിനെ ജോലി ചെയ്യുന്ന വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കാസര്‍കോഡ് നീലേശ്വരം കൊമ്പന്‍തവടി പരപ്പ കൊച്ചുവീട്ടിൽ ആദര്‍ശ് രാജു (28) വിനെയാണ് വ്യാഴാഴ്ച രാത്രി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആദർശ് ഡ്രൈവറായി ജോലി ചെയ്യുന്ന സഅദ് അബ്ദുള്ള സിറ്റി പ്രദേശത്തെ തൊഴിലുടമയായ സ്വദേശിയുടെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് ആദര്‍ശ് ഡ്രൈവര്‍ ജോലിക്കായി കുവൈത്തില്‍ എത്തിയത്. അവിവാഹിതനാണ്.
കൊമ്പന്‍തവടി പരപ്പ കൊച്ചു വീട്ടില്‍ രാജുവിന്റെയും ബിന്ദുവിന്റെയും മകനാണ്. സഹോദരങ്ങള്‍: അര്‍ജുന്‍, ബിന്ദുജ. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !