തിരുവനന്തപുരം: ഹരിതകർമസേന വീടുകളിൽ നിന്ന് പ്ലാസ്റ്റിക്കിനു പുറമേ ചില്ല് ഉൾപ്പെടെയുള്ള മറ്റ് അജൈവ മാലിന്യങ്ങളും ശേഖരിക്കുന്നുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കണം. ഇതുസംബന്ധിച്ച് പരാതിയുയർന്ന സാഹചര്യത്തിൽ തദ്ദേശവകുപ്പ് ഡയറക്ടറാണ് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് ഉത്തരവു നൽകിയത്.
ചില്ല് നിശ്ചിതകേന്ദ്രങ്ങളിൽ വീട്ടുടമ എത്തിക്കണമെന്ന് ചിലയിടങ്ങളിൽ ഹരിതകർമസേനാംഗങ്ങൾ ആവശ്യപ്പെട്ടതായി പരാതിയുണ്ടായിരുന്നു. 2023 മാർച്ചിലെ സർക്കാർ ഉത്തരവു പ്രകാരം ചില്ലുശേഖരണം ഹരിതകർമസേനയുടെ ഉത്തരവാദിത്വമാണ്. ഇവ കൊണ്ടുപോകുന്നതിലെ ബുദ്ധിമുട്ടൊഴിവാക്കാൻ ട്രോളി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്.ഹരിതസേനയ്ക്കായുള്ള പാഴ്വസ്തു ശേഖരണ കലണ്ടർ വീണ്ടും അച്ചടിച്ചു നൽകുന്നതിനുള്ള ശ്രമവും തദ്ദേശസ്ഥാപനങ്ങൾ തുടങ്ങി. ഇതുപ്രകാരം ഓരോ മാസവും ശേഖരിക്കുന്ന മാലിന്യമേതെന്ന് മുൻകൂട്ടി അറിയിക്കണം.പ്ലാസ്റ്റിക് ശേഖരിക്കാൻ മാത്രം വീടുകളിൽ നിന്ന് മാസംതോറും 50 രൂപ ഈടാക്കുന്നതിനെതിരേ ചിലയിടങ്ങളിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. സ്ഥാപനങ്ങൾക്ക് ഇതു 100 രൂപയാണ്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള സാധനങ്ങൾ ആക്രിക്കാർക്കു കൊടുത്താൽ വില കിട്ടുമെന്ന പ്രചാരണം സാമൂഹികമാധ്യമങ്ങളിലുണ്ട്.ഹരിതകർമസേന പ്ലാസ്റ്റിക്ക് മാത്രമല്ല മറ്റ് അജൈവ മാലിന്യങ്ങളും വീടുകളിൽചെന്ന് എടുക്കണം; ഉത്തരവിട്ട് തദ്ദേശവകുപ്പ്.
0
ഞായറാഴ്ച, ഏപ്രിൽ 06, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.