ചാലിശേരിപള്ളി ഇടവക ദിനാഘോഷവും ലഹരിവിരുദ്ധ ക്യാമ്പയിനും നടത്തി

പാലക്കാട്:  ചാലിശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ ഇടവകദിനാഘോഷം വർണ്ണാഭമായി ഞായറാഴ്ച രാവിലെ തൃശൂർ ഭദ്രാസനാധിപൻ ഡോ. കുരിയാക്കോസ് മോർ ക്ലീമീസ് മെത്രാപ്പോലീത്ത കുർബ്ബാന അർപ്പിച്ചു

ഇടവക ദിനത്തിൻ്റെ ഭാഗമായി മെത്രാപ്പോലീത്ത പതാക ഉയർത്തി. പള്ളിക്ക് കീഴിലുള്ള പതിന്നൊന്ന് കുടുംബ യൂണിറ്റ് അംഗങ്ങൾ അങ്ങാടി ചുറ്റി ഇടവകദിന റാലി നടത്തി. ആദ്യഫല ശേഖരത്തിൽ 1.20000 രൂപക്ക് യേശുദേവൻ്റെ ചിത്രം ആദ്യ ലേലം വിളിച്ചെടുത്തത് ചരിത്രമായി പ്രവാസിയായ കുന്നംകുളം ചെറുവത്തൂർ അനീഷ് ചുമ്മാരാണ് മൂന്ന് വർഷമായി തുടർച്ചയായി ആദ്യ ലേലം വിളിച്ചത്.
പൊതുസമ്മേളനം ഡോ.കുരിയാക്കോസ് മോർ ക്ലിമ്മീസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു വികാരി ഫാ. ബിജു മുങ്ങാംകുന്നേൽ അദ്ധ്യക്ഷത വഹിച്ചു. വിവാഹ ജീവിതത്തിൽ 25 മുതൽ 35 വർഷം പൂർത്തിയാക്കിയവർ, ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ എന്നിവരെ ആദരിച്ചു സ്നേഹവിരുന്നും , വിവിധ കലാപരിപാടികളും ഉണ്ടായി.
വൈകിട്ട് നടന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ കുന്നംകുളം അസിസ്റ്റൻ്റ് എക്സെസ് ഓഫിസർ പി.ജി. ശിവശങ്കർ ഉദ്ഘാടനം ചെയതു. പഞ്ചായത്തംഗം ആനിവിനു , കേരളവിഷ്യൻ ഡയറക്ടർ ടി.വി. ജോൺസൻ , വികാരി ഫാ. ബിജുമുങ്ങാംകുന്നേൽ , ട്രസ്റ്റി സി.യു.ശലമോൻ , സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവർ സംസാരിച്ചു. സൺഡേ സ്കൂൾ കുട്ടികൾ ഫ്ളാഷ് മോബും അവതരിപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !