ചാലിശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ ഇടവകദിനാഘോഷവും ലഹരി വിരുദ്ധ ക്യാമ്പയിനും ഞായറാഴ്ച നടക്കും. രാവിലെ 7.30 ന് തൃശൂർ ഭദ്രാസനാധിപൻ ഡോ. കുരിയാക്കോസ് മോർ ക്ലീമീസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാന അർപ്പിക്കും.
തുടർന്ന് കൊടി ഉയർത്തൽ , അങ്ങാടി ചുറ്റിയുള്ള ഇടവക ദിന റാലി , ആദ്യ ഫലശേഖര ലേലം. ഉച്ചക്ക് ഒന്നിന് പൊതുസമ്മേളനത്തിൽ വിവാഹ ജീവിതത്തിൽ 25 മുതൽ 35 വർഷം പൂർത്തിയായ ദമ്പതിമാരെ ആദരിക്കൽ , അനുമോദനം , കുടുംബയൂണിറ്റ് അംഗങ്ങളുടെ വിവിധ മൽസരങ്ങൾ നടക്കുംവൈകിട്ട് നാലിന് കുന്നംകുളം സി.സി.ടി.വി ന്യൂസുമായി സഹകരിച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ എന്നിവ നടക്കും. പരിപാടികൾക്ക് വികാരി ഫാ. ബിജുമുങ്ങാംകുന്നേൽ , ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി ടൈറ്റസ് ഡേവിഡ് എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മിറ്റി നേതൃത്വം നൽകും.ചാലിശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ ഇടവകദിനാഘോഷവും ലഹരി വിരുദ്ധ ക്യാമ്പയിനും.
0
ശനിയാഴ്ച, ഏപ്രിൽ 05, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.