എടപ്പാൾ , കാന്തള്ളൂർ ശ്രീ മഹാദേവക്ഷേത്രം ഉപദേവ പ്രതിഷ്ഠ യും ലക്ഷദീപ സമർപ്പണവും

എടപ്പാൾ , വട്ടംകുളം ∙ ശിവപാർവതി ചൈതന്യത്തിൽ ഖരമഹർഷിയുടെ കാലത്ത് പ്രതിഷ്ഠിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന കാന്തള്ളൂർ ശ്രീമഹാദേവക്ഷേത്രം, തൈക്കാട്ടുമന വൈദിക കുടുംബത്തിൻ്റെ ഊരായ്മയിൽ സംസ്‌കാരപരമായ ആചാരങ്ങളോടെ ഉപദേവ പ്രതിഷ്ഠ, നടപ്പന്തൽ സമർപ്പണം , ലക്ഷദീപ സമർപ്പണം , സാംസ്‌കാരിക സമ്മേളനം മുതലായവ 2025 ഏപ്രിൽ 8, 9 തിയ്യതികളിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്നതായി ക്ഷേത്രം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

പ്രസിഡന്റ് എം സുരേഷ് ,ക്ഷേത്രം മേൽശാന്തി ശ്രീ മംഗളം സച്ചിൻ നമ്പൂതിരി, ക്ഷേത്രം പുനർനിർമാണ കമ്മറ്റി പ്രസിഡന്റ് എ പി രാമകൃഷ്ണൻ . സെക്രട്ടറി പി വി മോഹൻ , ട്രഷറർ ശ്രീ സജി മുതലായവർ ക്ഷേത്രത്തിൽ നടക്കാനിരിക്കുന്ന കാര്യപരിപാടികൾ കുറിച്ച് പത്രസമ്മേളനത്തിൽ വിശദീകരിച്ചു . ഭക്തജനങ്ങളുടെ സഹകരണത്തോടെ പുനർനിർമ്മിച്ച ക്ഷേത്രം, 2025 ഏപ്രിൽ 8, 9 തീയതികളിൽ നടക്കുന്ന താന്ത്രിക ചടങ്ങുകളിലൂടെ ഭക്തിപൂർവമായ ആഘോഷങ്ങൾക്കൊരുങ്ങുന്നു.
പ്രശ്നവിധിപ്രകാരം പ്രകാരമുള്ള പരിഹാര കർമങ്ങൾ ഘട്ടം ഘട്ടമായി പൂർത്തീകരിച്ചതായി ഭാരവാഹികൾ പത്രസമ്മേളനത്തിലൂടെ അറിയിച്ചു . മൂന്നുഘട്ടതമായി നടത്തിവരുന്ന പരിഹാരക്രിയയിൽ മൂന്നാം ഘട്ടത്തിൽ നിശ്ചയിച്ച ഉപദേവതാ പ്രതിഷ്ഠയാണ് 2025 8,9 (ചൊവ്വ, ബുധൻ ) തിയ്യതികളിൽ നടക്കാനിരിക്കുന്നത് . ഉപദേവതാ പ്രതിഷ്ഠാ ചടങ്ങിലും തുടർന്നുള്ള സാംസ്‌കാരിക സമ്മേളനത്തിലും ഭക്തജനങ്ങളുടെ സഹായ സഹകരണങ്ങൾ ക്ഷേത്ര ഭാരവാഹികൾ അഭ്യർത്ഥിച്ചു.
ചൊവ്വാഴ്ച വൈകീട്ട് 4 മണിക്ക് സാംസ്‌കാരിക സമ്മേളനവും , ക്ഷേത്ര പുനർനിർമ്മാണ പ്രവൃത്തികളിൽ സഹകരിച്ചവരെ പൊന്നാട ചാർത്തി ആദരിക്കും. ചടങ്ങ് തന്ത്രി ബ്രഹ്മശ്രീ കീഴ്മുണ്ടയൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ച് ആരംഭിക്കും , ഡോക്ടർ അരുൺ രാജ് ഉത്‌ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ . ക്ഷേത്ര ഭരണ സമിതി സെക്രട്ടറി പി വി മോഹനൻ അധ്യക്ഷത വഹിക്കും . 8 ആം തിയ്യതി വൈകുന്നേരം 5 മണിമുതൽ അനൂപ് വെള്ളാറ്റിൽ, ദേവിക ശങ്കർ , കീർത്തന കൃഷ്ണകുമാർ തുടങ്ങിയവരുടെ സംഗീതാർച്ചന , തുടർന്ന് 7 മണിക്ക് ഭഗവത് ഗീതാ ആചാര്യൻ ശിവദാസൻ കക്കാടത്തിന്റെ ഭക്തി പ്രഭാഷണവും നടക്കും.
ഏപ്രിൽ 9 നു കാലത്ത് 5 :30 ന് നടതുറക്കൽ , മലര്നിവേദ്യം , ഗണപതിഹോമം, കലശപൂജകൾ , തുടർന്ന് ഗണപതി ,അയ്യപ്പൻ ഭദ്രകാളി എന്നീ ഉപദേവത പ്രതിഷ്ഠ  തുടങ്ങിയ ചടങ്ങുകൾ ശുകപുരം രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള മേളത്തിന്റെ അകമ്പടിയോടെ നടക്കും . തുടർന്ന് ഉച്ചക്ക് കലശാഭിഷേകവും വൈകീട്ട് 5 മണിക്ക് ലക്ഷദീപ സമർപ്പണം ക്ഷേത്രം മേൽശാന്തി സച്ചിൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടത്തപ്പെടും.
വൈകീട്ട് 6 30 നു സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിലെ വിദ്യാർത്ഥികളുടെ സോപാന സംഗീതാർച്ചനായും തുടർന്ന് വർണ്ണകാഴ്ചകൾ ഒരുക്കിയ വെടിക്കെട്ടും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു . എല്ലാ ഭക്തജനങ്ങളുടെയും അകമഴിഞ്ഞ സഹായ സഹകരണവും സാന്നിധ്യവും ക്ഷേത്ര ഭാരവാഹികൾ പത്രസമ്മേളനത്തിലൂടെ അഭ്യർത്ഥിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !