ന്യൂഡൽഹി : ഐഎസ്ആർഒയുടെ അഭിമാന ദൗത്യമായ സ്പേഡെക്സിന്റെ രണ്ടാം ഡോക്കിങ് വിജയകരമായി പൂർത്തിയായി. രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്തുവച്ചു സംയോജിപ്പിക്കുന്ന പ്രക്രിയയാണ് ഡോക്കിങ്. എസ്ഡിഎക്‌സ് 01, എസ്ഡിഎക്‌സ് 02 എന്നീ ഉപഗ്രഹങ്ങള്‍ ഉപയോഗിച്ചാണ് ഐഎസ്ആര്‍ഒ ബഹിരാകാശത്ത് വച്ച് ഡോക്കിങ് പരീക്ഷണം നടത്തിയത്. കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്ങാണ് ഐഎസ്ആർഒയുടെഅഭിമാനനേട്ടം എക്സിലൂടെ അറിയിച്ചത്.
ജനുവരി 16ന് ആയിരുന്നു ആദ്യ ഡോക്കിങ് പരീക്ഷണം പൂർത്തിയാക്കിയത്. തുടർന്ന് മാർച്ച്13ന് ബഹിരാകാശത്തുവച്ച് ഉപഗ്രഹങ്ങളെ വേർപ്പെടുത്തുന്ന ഡി ഡോക്കിങ്ങും വിജയകരമായി പൂർത്തിയാക്കി. രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടാം ഘട്ട ഡി ഡിക്കോങ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. 2024 ഡിസംബർ 30നാണ് സ്പേഡെക്സ് ദൗത്യം വിക്ഷേപിച്ചത്.സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് ഏറെ നിർണായകമാണ് ഡോക്കിങ്, ഡി ഡോക്കിങ് വിജയം. ഡോക്കിങ് സാങ്കേതികവിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. യുഎസ്, ചൈന, റഷ്യ എന്നീ രാജ്യങ്ങളാണ് ഈ നേട്ടം കൈവരിച്ച മറ്റു രാജ്യങ്ങൾ.ഐഎസ്ആർഒയുടെ അഭിമാന ദൗത്യമായ സ്പേഡെക്സിന്റെ രണ്ടാം ഡോക്കിങ് വിജയകരമായി പൂർത്തിയായി
0
തിങ്കളാഴ്ച, ഏപ്രിൽ 21, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.