ആലപ്പുഴ:സിനിമ മേഖലയിലുള്ളവരെ പരിചയമുണ്ടെന്നും എന്നാൽ ലഹരി ഇടപാടില്ലെന്നും ഹൈബ്രിഡ് കഞ്ചാവ് കേസിലെ ഒന്നാം പ്രതി തസ്‌ലിമ സുൽത്താന. 2 കോടിയോളം രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് കേസിൽ കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു തസ്‌ലീമ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.
അതേസമയം, കഞ്ചാവ് കേസിൽ മൂന്ന് പ്രതികളെയും ആലപ്പുഴ അഡിഷനൽ ജില്ലാ ആന്റ് സെഷൻ കോടതി (2) എക്സൈസ് കസ്റ്റഡിയിൽ വിട്ടു. 24 വരെയാണ് കസ്റ്റഡി. ഹൈക്കോടതിയിൽ നിന്നുള്ള അഭിഭാഷകനു വക്കാലത്ത് നൽകാൻ തസ്‌ലിമ അപേക്ഷിച്ചെങ്കിലും വക്കാലത്ത് ഫയൽ ചെയ്യാതെ വാദിക്കാനാകില്ലെന്നു കോടതി അറിയിച്ചു. കേസിലെ മൂന്നാം പ്രതിയും തസ്‍ലിമയുടെ ഭർത്താവുമായ സുൽത്താൻ അക്ബർ അലിക്ക് കേസിൽ ബന്ധമില്ലെന്നു പ്രതിഭാഗം വാദിച്ചു. അക്ബർ അലി ലഹരിവസ്തു വിൽക്കുകയോ വാങ്ങുകയോ കൈവശം വയ്ക്കുകയോ ചെയ്തിട്ടില്ലെന്നും ഒന്നാംപ്രതിയുടെ ഭർത്താവ് ആണെന്നതിനാൽ മാത്രം തെളിവുകൾ ഇല്ലാതെ പ്രതിചേർത്തതാണെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. ഇയാൾ സിംഗപ്പൂരോ മലേഷ്യയോ സന്ദർശിച്ചിരിക്കാമെന്നും എന്നാൽ അതിനു തെളിവില്ലെന്നും അക്ബറിന്റെ അഭിഭാഷകൻ വാദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.