ബെംഗളൂരു : മികച്ച റോബസ്റ്റ കാപ്പിക്കുള്ള കോഫി ബോർഡ് ഓഫ് ഇന്ത്യയുടെ ‘ഫ്ലേവേഴ്സ് ഓഫ് ഇന്ത്യ ഫൈൻ കപ്പ്’ പുരസ്കാരം ബദ്ര കോഫി എസ്റ്റേറ്റ്സിനു ലഭിച്ചു. ബെംഗളൂരുവിൽ ഇന്ത്യ ഇന്റർനാഷനൽ കോഫി ഫെസ്റ്റിവലിൽ മാനേജിങ് ഡയറക്ടർ ജേക്കബ് മാമ്മൻ പുരസ്കാരം ഏറ്റുവാങ്ങി. റോബസ്റ്റ നാചുറൽസ് വിഭാഗത്തിലെ മികവിനാണ് അംഗീകാരം. റോബസ്റ്റ വാഷ്ഡ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
1943ൽ തുടങ്ങിയ ബദ്ര എസ്റ്റേറ്റ്സ് ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ചിക്കമഗളൂരുവിലെ തോട്ടങ്ങളിൽ വിളയുന്ന കാപ്പി ഇനങ്ങൾ ജപ്പാൻ, യുഎസ്, ദക്ഷിണ കൊറിയ, ജർമനി, നോർവേ തുടങ്ങി 10 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ടെംപിൾ മൗണ്ടൻ (അറബിക്ക), മിസ്റ്റി ഹൈറ്റ്സ് (സിംഗിൾ എസ്റ്റേറ്റ് ), കാപ്പി നിർവാണ (ഫിൽറ്റർ) ദക്ഷിൺ ഫ്യൂഷൻ ( ചിക്കറി കലർന്ന ഫിൽറ്റർ) എന്നിവ ഉൽപാദിപ്പിക്കുന്നു. കയറ്റുമതി മികവിനുള്ള ഒട്ടേറെ രാജ്യാന്തര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. വെബ്സൈറ്റ്: badracoffee.com.മികച്ച റോബസ്റ്റ കാപ്പിക്കുള്ള കോഫി ബോർഡ് ഓഫ് ഇന്ത്യയുടെ ‘ഫ്ലേവേഴ്സ് ഓഫ് ഇന്ത്യ ഫൈൻ കപ്പ്’ പുരസ്കാരം ബദ്ര കോഫി എസ്റ്റേറ്റ്സിന്
0
ബുധനാഴ്ച, ഏപ്രിൽ 30, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.