ന്യൂഡൽഹി : ഐസിഎസ്ഇ (10–ാം ക്ലാസ്), ഐഎസ്‌സി (12–ാം ക്ലാസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും (https://cisce.org) ഡിജിലോക്കർ വഴിയും ഫലം അറിയാം. ദ് കൗണ്‍സിൽ ഫോർ ഇന്ത്യൻ സ്കൂള്‍ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സിഐഎസ്‍സിഇ) ആണ് ഫലം പ്രഖ്യാപിച്ചത്.
വിദ്യാർഥികൾക്ക് ഉത്തരകടലാസുകൾ പുഃനപരിശോധിക്കാനുള്ള അവസരവുമുണ്ട്. മേയ് 4നുള്ളിൽ പുഃനപരിശോധനയ്ക്കുള്ള അപേക്ഷ സമർപ്പിക്കണം. മാർക്കോ ഗ്രേഡോ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ആ വിഷയത്തിൽ വീണ്ടും പരീക്ഷ എഴുതാം.പരമാവധി രണ്ടു വിഷയങ്ങളിലാണ് വിദ്യാർഥികൾക്ക് ഇംപ്രൂവ്മെന്‍റ് പരീക്ഷ എഴുതാനുള്ള അവസരം. ഇംപ്രൂവ്‌മെന്‍റ് പരീക്ഷകൾ ജൂലൈയിൽ നടത്തുമെന്നാണ് വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.