ആൾ കേരള ടെയിലേഴ്സ് അസോസിയേഷൻ 25-)0 മത് കോട്ടയം ജില്ലാ സമ്മേളനം 2025 മെയ് 5 പാല ടൗൺ ഹാളിൽ

കോട്ടയം:ആൾ കേരള ടെയിലേഴ്സ് അസോസിയേഷൻ  25-)0 മത് കോട്ടയം ജില്ലാ സമ്മേളനം 2025 മെയ് 5 പാല ടൗൺ ഹാൾ (KK പ്രകാശൻ നഗർ ) പ്രകടനം, പ്രതിനിധി സമ്മേളനം.


കേരളത്തിലെ നാല് ലക്ഷത്തോളം വരുന്ന തയ്യൽ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി ശക്തമായ സമര പോരാട്ടം നടത്തി വരുന്ന സംഘടനയാണ് AKTA .1981 മുതൽ നടത്തിയ സമരങ്ങളുടെ ഫലമായി തയ്യൽ ക്ഷേമനിധി അടക്കം നിരവധി ആനുകൂല്യങ്ങൾ നേടി എടുക്കാൻ സാധിച്ചിട്ടുണ്ട് .എന്നാൽ സർക്കാരിന്റെയും ക്ഷേമനിധി ബോർഡിന്റെയും തെറ്റായ സമീപനങ്ങൾ മൂലം പ്രഖ്യാപിത ആനുകൂല്യങ്ങളിൽ കാതലായ മാറ്റം വരുത്തുകയും റിട്ടയർമെന്റ് അടക്കം പല ആനുകൂല്യങ്ങളിലും ഗണ്യമായ കുറവ് വരുത്തുകയും ചെയ്തു.

കരുത്തുറ്റ പോരാട്ടത്തിലൂടെ നേടി എടുത്തവ സംരക്ഷിക്കുന്നതിനുള്ള പ്രത്യക്ഷ സമരങ്ങൾക്ക് സംഘടന നേതൃത്വം കൊടുക്കുകയും, വെട്ടിക്കുറച്ച് റിട്ടയർമെന്റ് ആനുകൂല്യം പുനസ്ഥാപിക്കുന്നതിന് വേണ്ടി കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു . നിലവിൽ ക്ഷേമനിധിയിലൂടെ ലഭിച്ച് വരുന്ന ആനുകൂല്യങ്ങളുടെ കാലതാമസം ഒഴുവാക്കണം എന്നും പെൻഷൻ തുക 5000 /- രൂപയാക്കി വർധിപ്പിക്കുന്നതിനും സർവീസ് കണക്കാക്കി പെൻഷൻ തുക പരിഷ്കരിക്കുന്നതിനും വേണ്ട നടപടി സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നു.

സാന്ത്വന പദ്ധതി എന്ന പേരിൽ സംഘടന തനതായ ക്ഷേമ പ്രവർത്തനങ്ങൾ നടത്തി നിരവധിയായ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു . സ്വയം സഹായ സംഘങ്ങൾ രൂപീകരിച്ചു കൊണ്ട് 2 ലക്ഷം രൂപ വരെ വായ്‌പാ സഹായങ്ങൾ ചെയ്യുകവഴി ആയിരക്കണക്കിന് തൊഴിലാളികൾക്ക് ആശ്വാസം ആകുന്നു.ടെയ്ലറിങ് ലേബേഴ്‌സ് ട്രസ്റ്റ് എന്ന പദ്ധതി രൂപീകരിച്ച് കൊണ്ട് ആധുനിക ടെക്നോളജി ഉപയോഗപ്പെടുത്തി പരിശീലനം, ഉത്പാദനം, വിപണനം, ക്ഷേമം ഇവ ലക്ഷ്യമാക്കി കൊല്ലം കുണ്ടറയിൽ ടെയ്‌ലറിങ് പാർക്ക് സ്ഥാപിച്ച് പ്രവർത്തനം നടത്തിവരുന്നു.

ഇതിലൂടെ ഉത്പാദിപ്പിക്കുന്ന ടെയ്ലർടച്ച് ഉത്പന്നങ്ങൾ സംഥാനത്താകെ പ്രത്യേക കൗണ്ടറുകൾ സ്ഥാപിച്ച് വിപണനം നടത്തുന്നതിലൂടെ ലഭ്യമാകുന്ന വരുമാനം ക്ഷേമ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ച് വരുന്നു. കൊല്ലം തൃശൂർ തിരുവന്തപുരം എറണാകുളം ജില്ലകളിൽ പരിശീലനം നൽകുന്നതിനായി ടെയ്‌ലറിങ് ഇൻസ്റ്റിറ്റൂട്ട്കൾ പ്രവർത്തിച്ചു വരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !