ഷൈന്‍ ടോം ചാക്കോക്ക് താക്കീതുമായി ഫെഫ്ക . ഭാരവാഹികള്‍ ഷൈനെ വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചു. ഷൈന്‍ ഒരു അവസരം കൂടി നല്‍കുമെന്നും ലഹരി സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തില്‍ കര്‍ശന നടപടി എടുക്കുമെന്നും ഫെഫ്ക വ്യക്തമാക്കി. അമ്മയുടെ ഭാരവാഹികളായ മോഹന്‍ലാല്‍, ജയന് ചേര്‍ത്തല എന്നിവരുമായി ബന്ധപ്പെട്ടെന്നും അമ്മ നിയോഗിച്ച മൂന്നംഗ സമിതിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ഫെഫ്ക ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സൂത്രവാക്യം സിനിമയുടെ ഐ സി യോഗത്തില്‍ വിന്‍സിയുടെ പരാതി ഒത്തുതീര്‍പ്പിലേക്ക് എത്തിയെന്ന സൂചന വരുന്ന പശ്ചാത്തലത്തിലാണ് ഷൈന്‍ ടോം ചാക്കോയെ വിളിച്ച് വരുത്തി ഫെഫ്ക വിശദീകരണം ചോദിച്ചത്. ലഹരി ഉപയോഗിക്കുന്നതായി ഷൈന്‍ സമ്മതിച്ചെന്നും ഇതില്‍ നിന്ന് പുറത്തുകടക്കാന്‍ ഷൈന്‍ അതിയായി ആഗ്രഹിക്കുന്നുണ്ടെന്നും ഫെഫ്ക ഭാരവാഹികള്‍ പറഞ്ഞു. ലഹരിയില്‍ നിന്ന് മുക്തി നേടാനുള്ള സഹായമാണ് ഷൈന്‍ വേണ്ടത്. ഷൈനെ കുറ്റവാളിയായി കാണരുതെന്നും ഷൈനെ തിരികെ കൊണ്ടുവരാന്‍ ഒന്നിച്ചുനില്‍ക്കാമെന്നും ഫെഫ്ക ഭാരവാഹികള്‍ വ്യക്തമാക്കി. ഫെഫ്ക ഭാരവാഹികള്‍ ഷൈനുമായി അരമണിക്കൂറോളം ചര്‍ച്ച നടത്തി. ഷൈന്‍ കര്‍ശനമായ താക്കീത് നല്‍കിയിട്ടുണ്ടെന്നും സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് പറഞ്ഞു.അതേസമയം വിന്‍സിയുടെ പരാതിയില്‍ ഐ സി റിപ്പോര്‍ട്ടില്‍ ഇടപെടില്ലെന്നും റിപ്പോര്‍ട്ടിന് അനുസരിച്ചാകും തുടര്‍ നടപടിയെന്നും ഫെഫ്ക ഭാരവാഹികള്‍ പറഞ്ഞു .റിപ്പോര്‍ട്ട് സിനിമയുടെ നിര്മ്മാതാവിന്ഐസിസി ഉടന്‍ കൈമാറും. മാധ്യമങ്ങളാണ് വിഷയം ആവര്‍ത്തിക്കില്ലെന്നും വിന്‍സിയോട് ഷൈന്‍ ഐസിസി യോഗത്തില്‍ പറഞ്ഞു. പരാതികള്‍ സിനിമയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് നിര്‍മാതാവിന്റെ ആവശ്യപ്രകാരം ആണ് ഒത്തുതീര്‍ത്തപ്പ് ഫോര്‍മുലയിലേക്ക് കാര്യങ്ങള്‍ എത്തിയത്. അതേസമയം, സുതാര്യവും സ്വകാര്യവുമായ പോകേണ്ട ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി യോഗം സിനിമാ സംഘടനകളുടെ ഓഫീസില്‍ ചേര്‍ന്നതും മാധ്യമങ്ങള്‍ക്കുമുന്നില്‍ യോഗ വിവരങ്ങള്‍ എത്തിയതിലും ഫിലിം ചേംബര്‍ മോണിറ്ററിംഗ് കമ്മിറ്റിയിലെ ഒരു വിഭാഗം എതിര്‍പ്പ് ഉയര്‍ത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.