പാലക്കാട്ടേത് ഉൾപ്പെടെ 23 ഐഐടികളിലെ ബിടെക്/ബിഎസ്/ബിആർക്ക്/ഡ്യൂവൽ ബിടെക്–എംെടക് തുടങ്ങിയ പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള പൊതുപരീക്ഷയായ ജെഇഇ അഡ്വാൻസ്ഡിന്റെ അപേക്ഷ നാളെ മുതൽ.
2025ലെ ജെഇഇ മെയിൻ 2 സെഷനുകളിലെയും ബിഇ/ബിടെക് പേപ്പറിലെ നോർമലൈസ്ഡ് എൻടിഎ സ്കോറുകളുടെയും അടിസ്ഥാനത്തിൽ വിവിധ കാറ്റഗറികളിൽനിന്ന് ഏറ്റവും മുകളിലെ രണ്ടര ലക്ഷം പേരെയാണു ജെഇഇ അഡ്വാൻസ്ഡ് 2025ൽ പങ്കെടുക്കാൻ അനുവദിക്കുക. ഏതെങ്കിലും വിഭാഗത്തിൽ തുല്യറാങ്കുകൾ വരുന്നപക്ഷം അവരെയെല്ലാം പ്രവേശിപ്പിക്കേണ്ടതിനാൽ ആകെ സീറ്റ് രണ്ടര ലക്ഷത്തിൽ തെല്ലു കൂടും. അങ്ങനെ ഇത്തവണ 2,50,236 പേർ യോഗ്യത നേടി. അവരുടെ എണ്ണവും, പെർസെന്റൈൽ സ്കോറിന്റെ കട്ടോഫും കാറ്റഗറി തിരിച്ചു പട്ടികയിൽ നൽകിയിരിക്കുന്നു.സീറ്റുകൾ അലോട്ട് ചെയ്യുന്നത് ജോയിന്റ് സീറ്റ് അലൊക്കേഷൻ അതോറിറ്റിയാണ് (ജോസ : https://josaa.nic.in). ജെഇഇ അഡ്വാൻസ്ഡിന്റെയും ഫലം വന്നതിനുശേഷം ഐഐടികൾ, എൻഐടികൾ, ഐഐഐടികൾ, ശിബ്പുർ ഐഐഇഎസ്ടി, സർക്കാർ സഹായമുള്ള മറ്റു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിലേക്ക് ഒരുമിച്ചായിരിക്കും അലോട്മെന്റ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.