മലപ്പുറം: 2024ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ കേരളത്തിൽ നിന്ന് മുന്നിലെത്തി മാളവിക.ജി.നായർ. ദേശീയ തലത്തിൽ 45–ാം റാങ്കാണ് മാളവിക കരസ്ഥമാക്കിയത്. അവസാന ശ്രമത്തില്‍ ഇത്തരത്തില്‍ ഒരു ഭാഗ്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മാളവിക മാധ്യമങ്ങളോട് പറഞ്ഞു. പ്രസവിച്ച് രണ്ടാഴ്ചക്കുള്ളിൽ മെയിൻ പരീക്ഷ എഴുതിയാണ് മാളവിക മികച്ച വിജയം കൈവരിച്ചിരിക്കുന്നത്.
‘‘ഫലം വരുമെന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. വളരെ സന്തോഷമുണ്ട്. അവസാന ചാൻസായിരുന്നു ഇക്കുറി. വീട്ടുകാരുടെ നല്ല സപ്പോർട്ട് ഉണ്ടായിരുന്നു. സെപ്റ്റംബർ 3നാണ് മകൻ ജനിച്ചത്. മെയിൻ പരീക്ഷ സെപ്റ്റംബർ 20നായിരുന്നു. യുപിഎസ്‌സി പ്രതീക്ഷിക്കാത്ത രീതിയിലുള്ള പരീക്ഷയാണ്. ഇന്റർവ്യൂവിന് മകൻ ആദിശേഷിനെയും കൊണ്ടാണ് ഡൽഹിയിലേക്കു പോയത്.’’ – മാളവിക പറഞ്ഞു.ആറാമത്തെ ശ്രമത്തിലാണ് മാളവികയ്ക്ക് സിവിൽ സർവീസ് പരീക്ഷയിൽ 45-ാം റാങ്ക് ലഭിച്ചത്. കൊച്ചിയിൽ ഐആർഎസ് ഡെപ്യൂട്ടി കമ്മിഷണറാണ് മാളവിക. ഭർത്താവ് നന്ദഗോപൻ മലപ്പുറം മഞ്ചേരി സ്റ്റേഷന്റെ ചാർജുള്ള ഐപിഎസ് ഉദ്യോഗസ്ഥനാണ്. 2024ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആദ്യ രണ്ടു റാങ്കുകളും പെണ്‍കുട്ടികള്‍ക്കാണ്. പരീക്ഷയില്‍ 1009 ഉദ്യോഗാര്‍ഥികളാണ് യോഗ്യത നേടിയത്. മാളവികയ്ക്ക് പുറമെ നന്ദന (47), സോണറ്റ് ജോസ് (54), റീനു അന്ന മാത്യു ( 81), ദേവിക പ്രിയദര്‍ശിനി (95) എന്നിങ്ങനെയാണ് ആദ്യ നൂറില്‍ ഇടംനേടിയ മറ്റു മലയാളി വനിതകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.