പെരുമ്പാവൂർ മുടിക്കലിൽ ഒഴുക്കിൽപ്പെട്ട് കോളജ് വിദ്യാർഥിനി മരിച്ചു

കൊച്ചി : പെരുമ്പാവൂർ മുടിക്കലിൽ ഒഴുക്കിൽപ്പെട്ട് കോളജ് വിദ്യാർഥിനി മരിച്ചു. മുടിക്കൽ സ്വദേശി പുളിക്കകുടി ഷാജിയുടെ മകള്‍ ഫാത്തിമ (19) ആണ് മരിച്ചത്. പുഴയരികിലെ പാറയിൽനിന്ന് കാൽവഴുതി വെള്ളത്തിൽ വീണാണ് അപകടം. ഇവർക്കൊപ്പം വെള്ളത്തിൽ വീണ സഹോദരി ഫർഹത്തിനെ (15)രക്ഷപ്പെടുത്തി. പുഴയരികിൽ നടക്കാൻ ഇറങ്ങിയ സഹോദരിമാരാണ് അപകടത്തിൽപ്പെട്ടത്. 

രാവിലെ നടത്തം കഴിഞ്ഞ് പുഴയരികിലുള്ള പാറയിൽ വിശ്രമിക്കുമ്പോഴാണ് കാൽവഴുതി വെള്ളത്തിൽ വീണത്. സമീപത്ത് ചൂണ്ട ഇട്ടുകൊണ്ടിരുന്നയാൾ ഫർഹത്തിനെ രക്ഷപ്പെടുത്തി നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 

ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ സംഘം എത്തി രണ്ടു മണിക്കൂറോളം തിരച്ചില്‍ നടത്തിയാണ് ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്. ഫാത്തിമ പെരുമ്പാവൂർ മാർത്തോമ കോളജിലെയും ഫർഹത് മുടിക്കൽമേരി സ്കൂളിലെയും വിദ്യാർഥികളാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !