ശതകോടീശ്വരനും ഇന്ത്യയിലെ ഏറ്റവും സമ്പന്നനുമായ മുകേഷ് അംബാനി (Mukesh Ambani) നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് (Reliance Industries/RIL) കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) അവസാനപാദമായ ജനുവരി-മാർച്ചിൽ സ്വന്തമാക്കിയത് നിരീക്ഷകർ പ്രതീക്ഷിച്ചതിനേക്കാൾ ലാഭം. മുൻവർഷത്തെ (2023-24) സമാനപാദത്തേക്കാൾ 2.4 ശതമാനം വർധനയോടെ 19,407 കോടി രൂപയാണ് സംയോജിത ലാഭമായി റിലയൻസ് നേടിയത്. നിരീക്ഷകർ പ്രവചിച്ചിരുന്നത് 18,471 കോടി രൂപയായിരുന്നു.
പ്രവർത്തന വരുമാനം (Operating revenue) 9.9% ഉയർന്ന് 2.64 ലക്ഷം കോടി രൂപയായി. ഭേദപ്പെട്ട പ്രവർത്തനഫലത്തിന്റെ പശ്ചാത്തലത്തിൽ 2024-25 വർഷത്തേക്കായി ഓഹരിക്ക് 5.50 രൂപ വീതം ലാഭവിഹിതം (dividend) നൽകാൻ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ശുപാർശയും ചെയ്തിട്ടുണ്ട്. ഇതിനു പുറമെ ഓഹരികളാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളിറക്കി (NCDs) 25,000 കോടി രൂപ സമാഹരിക്കാനും ബോർഡ് തീരുമാനിച്ചു. നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുമ്പുള്ള ലാഭം അഥവാ എബിറ്റ്ഡ (EBITDA) മാർച്ചുപാദത്തിൽ 4 ശതമാനം വാാർഷിക വളർച്ചയോടെ (YoY) 48,737 കോടി രൂപയായി.‘‘ആഗോളതലത്തിൽ സാമ്പത്തിക അനിശ്ചിതത്വം നിറഞ്ഞ വർഷമായിരുന്നു 2024-25. എന്നാൽ, പ്രവർത്തനത്തിൽ പാലിച്ച അച്ചടക്കവും ഉപഭോക്തൃ കേന്ദ്രീകൃത പദ്ധതികളുടെ ആവിഷ്കരണവും ഈ സാഹചര്യത്തിലും മികച്ച സാമ്പത്തിക കണക്കുകൾ രേഖപ്പെടുത്താൻ റിലയൻസിന് സഹായകമായി’’, മുകേഷ് അംബാനി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.