മോഹൻലാൽ–തരുൺ മൂർത്തി ചിത്രം ‘തുടരും’ ആദ്യ ദിന കലക്‌ഷൻ റിപ്പോർട്ട് പുറത്ത്. ആഗോള തലത്തിൽ ചിത്രം 15.75 കോടി കലക്‌ഷൻ നേടിയെന്നാണ് ട്രാക്കിങ് വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്.
കേരളത്തിൽ നിന്നും ചിത്രം 5.25 കോടിയാണ് നേടിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള ആകെ ഗ്രോസ് 6.10 കോടിയുമാണ്. ഓവർസീസ് കലക്‌ഷനിൽ നിന്നു മാത്രം ലഭിച്ചത് 9.75 കോടിയാണ്. ദുൽഖർ സൽമാൻ നായകനായ ‘കിങ് ഓഫ് കൊത്ത’യുടെ റെക്കോർഡും ഇതോടെ തകർന്നു.ആദ്യദിവസം മികച്ച ഓപ്പണിങ് കലക്‌ഷൻ ലഭിക്കുന്ന ഏഴാമത്തെ മലയാള ചിത്രമായി ‘തുടരും’ മാറി. ബുക്ക്മൈഷോയിലൂടെ മാത്രം നാല് ലക്ഷത്തിനു മുകളിൽ ടിക്കറ്റുകളാണ് റിലീസ് ദിവസം തന്നെ വിറ്റുപോയത്. ഇന്നും സമാനമായ അവസ്ഥയാണ് കാണാനാകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.