കൊച്ചി : ഇന്ത്യൻ അത്‌ലറ്റിക്സിലെ മുൻനിരക്കാർ പോരാടിയ ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ സ്വർണ നേട്ടമില്ലാതെ മലയാളി താരങ്ങൾ. ചാംപ്യൻഷിപ് ഇന്നലെ സമാപിച്ചപ്പോൾ മലയാളി അത്‌ലീറ്റുകളുടെ ആകെ മെഡൽ നേട്ടം 4 വെള്ളിയിലും 7 വെങ്കലത്തിലുമൊതുങ്ങി. ഇന്നലെ 2 വെള്ളിയും ഒരു വെങ്കലവുമാണു മലയാളി താരങ്ങൾ നേടിയത്.
പുരുഷ ട്രിപ്പിൾ ജംപിൽ കോഴിക്കോട് നാദാപുരം സ്വദേശി അബ്ദുല്ല അബൂബക്കറും (16.99 മീറ്റർ) വനിതകളുടെ ലോങ്ജംപിൽ തൃശൂർ നാട്ടിക സ്വദേശി ആൻസി സോജനും (6.46 മീ) വെള്ളി നേടി. ഇരുവരും ഏഷ്യൻ ചാംപ്യൻഷിപ്പിന് യോഗ്യതയും നേടി. പുരുഷ ട്രിപ്പിൾ ജംപിൽ മലപ്പുറം കുറ്റിപ്പുറം സ്വദേശി മുഹമ്മദ് മുഹ്സിനാണു വെങ്കലം (16.28 മീ). വനിതകളുടെ ലോങ് ജംപിൽ ഉത്തർപ്രദേശിന്റെ ശൈലി സിങ് മീറ്റ് റെക്കോർഡോടെ സ്വർണം (6.64 മീ) നേടി. 2002ൽ ചെന്നൈയിൽ അഞ്ജു ബോബി ജോർജ് സ്ഥാപിച്ച റെക്കോർഡാണ് (6.59 മീ) ശൈലി സിങ് തകർത്തത്. ബെംഗളൂരുവിലെ അഞ്ജു ബോബി സ്പോർട്സ് ഫൗണ്ടേഷനിലാണ് ശൈലി സിങിന്റെ പരിശീലനം. മത്സരം കാണാൻ സ്റ്റേഡിയത്തിൽ അഞ്ജുവുമുണ്ടായിരുന്നു.ഇന്നലെ മെഡൽ നേടിയ 3 മലയാളി അത്‌ലീറ്റുകളും നിലവിൽ കേരളത്തിൽ പരിശീലനം നടത്തുന്നവരല്ല. ആൻസി സോജൻ റിലയൻസ് ഫൗണ്ടേഷനിലും മുഹമ്മദ് മുഹ്സിനും വ്യോമസേനാ താരമായ അബ്ദുല്ല അബൂബക്കറും ജെഎസ്ഡബ്ല്യു സ്പോർട്സിലുമാണു പരിശീലനം നടത്തുന്നത്.ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ സ്വർണ നേട്ടമില്ലാതെ മലയാളി താരങ്ങൾ
0
വെള്ളിയാഴ്ച, ഏപ്രിൽ 25, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.