തിരുവനന്തപുരം: വേനൽ മഴയ്ക്കിടയിലും സംസ്ഥാനത്തെ താപനില മാറ്റമില്ലാതെ തുടരുന്നു. ചൂടിനു പുറമെ അന്തരീക്ഷത്തിലെ യുവി വികരണ തോതും ഉയർന്നു നിൽക്കുകയാണ്. ഇടുക്കിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയ ഉയർന്ന സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് ഇൻഡക്സ് 11 ആണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ യുവി ഇന്‍ഡക്സ് 9 പോയന്റിലെത്തി. പാലക്കാട് 8 തീവ്രതയിലാണ് അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ യുവി ഇൻഡക്സ് 7 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യുവി ഇൻഡക്സിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. കണ്ണൂരിൽ യുവി ഇൻഡക്സ് 5 പോയിന്റിലെത്തിയപ്പോൾ കാസർകോട് യുവി ഇൻഡക്സ് 4 ആണ്.
യുവി ഇൻഡക്സ് 5ന് മുകളിലേക്കു പോയാൽ അപകടകരമാണെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറയുന്നത്. യുവി ഇൻഡക്സ് 6 മുതൽ 7 വരെ ആണെങ്കിൽ യെലോ അലർട്ടും 8 മുതൽ 10 വരെ ആണെങ്കിൽ ഓറഞ്ച് അലർട്ടും 11 ന് മുകളിലാണെങ്കിൽ റെഡ് അലർട്ടുമാണ്. അൾട്രാവയലറ്റ് സൂചിക 11ന് മുകളിൽ രേഖപ്പെടുത്തിയാൽ ഏറ്റവും ഗുരുതര സാഹചര്യമാണെന്നു ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാമെന്നും പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്നും കേരള ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.