ഡബ്ലിൻ: പ്രവാസി മലയാളി വിജയകുമാർ പി. നാരായണൻ ബുധനാഴ്ച രാത്രി അയര്‍ലണ്ടില്‍ അന്തരിച്ചു.
ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം സംഭവിച്ചത്. 47 വയസ്സായിരുന്നു. അയര്‍ലണ്ടില്‍ Swords Express Bus ഡ്രൈവറാണ് വിജയകുമാർ. കോട്ടയം കറുകച്ചാൽ സ്വദേശിയാണ്.
ഒന്നര വർഷം മുമ്പ് ആണ് വിജയകുമാര്‍ അയര്‍ലണ്ടില്‍ എത്തിയത്. വിജയകുമാറിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട് - 13 വയസ്സുള്ള ഒരു മകളും 11 വയസ്സുള്ള ഒരു മകനും, ഇരുവരും ഇന്ത്യയിലാണ്. സംസ്കാര ശുശ്രൂഷകള്‍ പിന്നീട് നടക്കും.
ശ്രീ. വിജയകുമാർ പി. നാരായണന്റെ അപ്രതീക്ഷിത വിയോഗത്തെത്തുടർന്ന് നാട്ടിലേക്ക് മടങ്ങുന്നതിനും ശവസംസ്കാരച്ചെലവുകൾക്കും നമ്മുടെ പിന്തുണ ആവശ്യമാണ്, നിങ്ങൾക്ക് നൽകാൻ കഴിയുന്ന ഏതൊരു സംഭാവനയും ഈ ദുഷ്‌കരമായ സമയത്ത് അവരെ സഹായിക്കും. താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് സംഭാവന ചെയ്യുകയോ പങ്കിടുകയോ ചെയ്താൽ, അത് ഈ ദുര്‍ബല നിമിഷത്തില്‍ അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർക്ക് വളരെയധികം സഹായകമാകും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.