കണ്ണൂർ:ബസിടിച്ച് നിയന്ത്രണം വിട്ട മിനിലോറി മരത്തിലിടിച്ചു ഡ്രൈവർ മരിച്ചു. മലപ്പുറം പള്ളിക്കൽ ബസാർ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനു സമീപം കുറ്റിയിൽ ഹൗസിൽ പറമ്പൻ ജലീലാണു (43) മരിച്ചത്. പൂർണ്ണമായും തകർന്ന കാബിനകത്ത് സ്റ്റിയറിങ്ങിനും സീറ്റിനും ഇടയിൽ കുടുങ്ങിയാണ് ജലീലിന്റെ മരണം. നാട്ടുകാർ ഏറെ പ്രയത്നിച്ചാണ് മൃതദേഹം പുറത്തെടുത്തത്.
ലോറിയുടമ പള്ളിക്കൽ സ്വദേശി പ്രവീൺകുമാർ (43) എകെജി ആശുപത്രിയിൽ ചികിത്സ തേടി. ദേശീയപാതയിൽ പള്ളിക്കുളത്തിനും പൊടിക്കുണ്ടിനും മധ്യേ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയിരുന്നു അപകടം.ചെങ്കല്ലുമായി തളിപ്പറമ്പിൽനിന്നു കോഴിക്കോട് ഭാഗത്തേക്കു പോകുകയായിരുന്നു ലോറി. പിന്നിൽ ബസ് ഇടിച്ചതിനെത്തുടർന്ന് നിയന്ത്രണംവിട്ട ലോറി റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മരം ഒടിഞ്ഞുവീണു.ബസിടിച്ച് നിയന്ത്രണം വിട്ട മിനിലോറി മരത്തിലിടിച്ചു ഡ്രൈവർ മരിച്ചു
0
ചൊവ്വാഴ്ച, ഏപ്രിൽ 22, 2025
ചെങ്കല്ലുകൾ സമീപത്താകെ തെറിച്ചുവീണു. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ജലീലിന്റെ കബറടക്കം ഇന്ന് പള്ളിക്കൽ ബസാർ ജുമാമസ്ജിദിൽ. പിതാവ് ഉണ്ണി മോയിൻ, മാതാവ് ആയിഷബീവി, ഭാര്യ ഷറഫുന്നീസ. മക്കൾ: ആയിഷ നിത, നിഹാ മെഹറിൻ, നിഹാൽ. സഹോദരങ്ങൾ: റെസ്മിയ, സാജിത, റഫീഖ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.