ആമയൂർ കൂട്ടകൊലപാതക കേസിൽ പ്രതി റെജി കുമാറിന്റ വധശിക്ഷ റദ്ദാക്കി. ഹൈക്കോടതിയുടെ വിധി സുപ്രീം കോടതിയാണ് റദ്ദാക്കിയത്. പ്രതിക്ക് മാനസാന്തരം ഉണ്ടായെന്ന ജയിൽ അധികൃതരുടെ റിപ്പോർട്ട് പരിഗണിച്ചാണ് ഉത്തരവ്.
ഭാര്യ ലിസിയെയും നാല് മക്കളെയും ക്രൂരമായി കൊലപ്പെടുത്തിയതാണ് കേസ്.2009ല്‍ പാലക്കാട് സെക്ഷന്‍സ് കോടതി വിധിച്ച വധശിക്ഷ 2014ൽ ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതാണ് സുപ്രീംകോടതി റദ്ദാക്കിയത്.
2023ല്‍ വധശിക്ഷക്കെതിരെ പ്രതി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് വധശിക്ഷ സ്റ്റേ ചെയ്തിരുന്നു. പിന്നീട് തുടര്‍വാദങ്ങള്‍ക്ക് ശേഷം ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ട് പരിഗണിച്ച് വധശിക്ഷ റദ്ദാക്കിയത്. പ്രതിയുടെ 16 വര്‍ഷമായുള്ള നല്ലനടപ്പ് പരിഗണിച്ചാണ് സുപ്രീംകോടതി വധശിക്ഷ റദ്ദാക്കിയത്. പ്രതിക്കെതിരെ ബലാത്സംഗം കൊലപാതകം എന്നീ കുറ്റങ്ങളില്‍ ചുമത്തിയിരുന്ന ജീവപര്യന്തം ശിക്ഷ നിലനില്‍ക്കും.2008ലാണ് ഭാര്യ ലിസിയെയും മക്കളായ മക്കളായ അമലു (12), അമൽ (10), അമല്യ (എട്ട്), അമന്യ (മൂന്ന്) എന്നിവരെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഘട്ടംഘട്ടമായാണ് പ്രതി കൃത്യം നടത്തിയിരുന്നത്. കൊലപാതക ശേഷം മൃതദേഹങ്ങൾ സെപ്റ്റിക് ടാങ്കിലും സമീപത്തുള്ള പറമ്പിലും വീടിനുള്ളിലും ഒളിപ്പിക്കുകയുമായിരുന്നു. ഭാര്യയെയും മക്കളെയും മൂന്നുഘട്ടമായി കഴുത്തിൽമുറുക്കി ശ്വസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് കുറ്റപ്പത്രത്തിൽ പറയുന്നു. കൊലപാതകത്തിന് മുമ്പ് മൂത്തമകൾ അമലുവിനെ പ്രതി ബലാത്സംഗം ചെയ്തായും പൊലീസ് കണ്ടെത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.