എടപ്പാൾ : നെല്ലിശ്ശേരി, മസ്‌ലഹത്തുൽ മുസ്‌ലിമീൻ എജ്യുക്കേഷണൽ (MME) ട്രസ്റ്റ്, ഏകദിന ശില്‌പശാല സംഘടിപ്പിക്കുന്നു.നെല്ലിശ്ശേരി എം.എം.എൽ.പി., എ. യു.പി. സ്‌കൂളുകളുടെ മാനേജിംഗ് ട്രസ്റ്റ് ആണ് നെല്ലിശ്ശേരി മസ്‌ലഹത്തുൽ മുസ്‌ലിമീൻ എജ്യുക്കേഷണൽ ട്രസ്റ്റ് (MMET). അടുത്ത അധ്യയന വർഷത്തെയും സ്‌കൂളുകളുടെ ഭാവി പ്രവർത്തനങ്ങളെയും മുന്നിൽ കണ്ട് ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ അധ്യാപകർക്ക് വേണ്ടി 2025 ഏപ്രിൽ 26ന് ആയുർഗ്രീൻ റിസോർട്ടിൽ വെച്ചു ഏകദിന ശില്‌പശാല സംഘടിപ്പിക്കുന്നു.
പ്രശസ്ത ട്രെയിനർമാരായ ജോജോ മൈലാധൂർ, സ്‌മിത ഭാനു എന്നിവർ ശിലാപശാലയിൽ ട്രെയിനിങ്ങിന് നേതൃത്വം നൽകും. രണ്ട് വിദ്യാലയങ്ങളിലെയും അ ധ്യാപകർ പങ്കെടുക്കുന്ന ഈ ക്യാമ്പിൽ അധ്യാപകരുടെ പുരോഗതിയെയും സാമഗ്ര വികാസത്തെയും ലക്ഷ്യമിട്ടാണ് ശില്‌പശാല സംഘടിപ്പിക്കുന്നത്. ക്ലാസ് മുറികളിലെ ആധുനിക പഠന, സാങ്കേതികതകൾ, കുട്ടികളുമായി ഫലപ്രദമായ ആശയവിനിമയം, സാമൂഹ്യ-ബൗദ്ധിക വളർച്ച തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നൽകുന്നത്. പത്ര സമ്മേളനത്തിൽ ട്രസ്റ്റ് അംഗങ്ങളായ മൊയ്‌തു ബിൻ കുഞ്ഞുട്ടി, എം.കെ. മുഹമ്മദ്, കെ.വി. അബ്ദുല്ലക്കുട്ടി മാസ്റ്റർ, ടി.വി. മുഹമ്മദ് അബ്ദുറഹിമാൻ, ഹൈദർ ബിൻ മൊയ്‌തു. കെ. റഹീം തുടങ്ങിയവർ പങ്കെടുത്തു.നെല്ലിശ്ശേരി, മസ്‌ലഹത്തുൽ മുസ്‌ലിമീൻ എജ്യുക്കേഷണൽ (MME) ട്രസ്റ്റ്, ഏകദിന ശില്‌പശാല സംഘടിപ്പിക്കുന്നു
0
വ്യാഴാഴ്ച, ഏപ്രിൽ 24, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.