ഡോളറിന്റെ മൂല്യയിടിവ് കൂടുതൽ വഷളായേക്കാമെന്ന് ഗോൾഡ്മാൻ സാക്സിന്റെ മുന്നറിയിപ്പ്. മാന്ദ്യഭീതി, ദുർബലമായ വിദേശ നിക്ഷേപം, താരിഫ് ആഘാതങ്ങൾ എന്നിവയാണ് കാരണങ്ങൾ. "കൂടുതൽ ആഴത്തിലുള്ള ഇടിവ് വരാനിരിക്കുന്നുണ്ടാവാം" എന്നും മുന്നറിയിപ്പിലുണ്ട്."താരിഫ് പിരിമുറുക്കങ്ങൾ, മാന്ദ്യ ഭീതികൾ, നിക്ഷേപകരുടെ ആത്മവിശ്വാസം കുറയൽ എന്നിവയുടെ കൊടുങ്കാറ്റ്, യുഎസ് ഡോളറിനെ കൂടുതൽ ആഴത്തിലുള്ള നഷ്ടത്തിലേക്ക് തള്ളിയിടുമെന്ന്" ഗോൾഡ്മാൻ സാക്സ് മുഖ്യ സാമ്പത്തിക വിദഗ്ധൻ ജാൻ ഹാറ്റ്സിയസ് പറയുന്നു.
ഡോളറിന് 2022 ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ ഇടിവ് ആണ് ഏപ്രിലിൽ സംഭവിച്ചിരിക്കുന്നത്. 4.5% ആണ് ഏപ്രിലിൽ മാത്രം ഇടിഞ്ഞിരിക്കുന്നത്. ഡോളറിന്റെ മൂല്യത്തകർച്ച തുടങ്ങിയിട്ടേയുള്ളൂ എന്ന് വിശ്വസിക്കുന്നവർ അനവധിയാണ്. ആഗോള നിക്ഷേപകർ യുഎസ് ആസ്തികളിൽ 22 ലക്ഷം കോടി ഡോളർ കൈവശം വച്ചിട്ടുണ്ടെന്ന് ഐഎംഎഫ് കണക്കാക്കുന്നു. അതിൽ മൂന്നിലൊന്ന് കറൻസി നിലവിലെ സാഹചര്യങ്ങളിൽ റിസ്ക് സാധ്യതകൾക്ക് വിധേയമാകാം എന്ന കണക്കുകൂട്ടലാണ് വിദഗ്ധർക്ക് ഉള്ളത്. യുഎസ് ആസ്തികളോട് വിദേശികളുടെ ആസക്തി കുറഞ്ഞാൽ, അത് ഡോളറിന് കൂടുതൽ നാശമുണ്ടാക്കും.ഡോളർ ദുർബലമാകുന്നത് തൽക്കാലത്തേയ്ക്ക് അമേരിക്കൻ വ്യാപാര കമ്മി കുറയ്ക്കുന്നതിനും യുഎസ് കയറ്റുമതി വർദ്ധിപ്പിച്ചുകൊണ്ട് മാന്ദ്യ സാധ്യതകളിൽ നിന്ന് ആശ്വാസം നൽകുന്നതിനും സഹായിച്ചേക്കാം. എന്നാൽ ദീർഘകാലത്തിൽ നേട്ടത്തേക്കാൾ കോട്ടമേ ഉണ്ടാകൂ എന്ന വിശകലനങ്ങളും ഉണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.