സിനിമകളുടെ തിരക്കുകളിൽ നിന്നുമകന്നു കുടുംബത്തിനൊപ്പം അതിസുന്ദരമായ ഒരു യാത്രയിലാണ് മലയാളികളുടെ പ്രിയപ്പെട്ട അന്ന രാജൻ. ഇത്തവണ താരത്തിന്റെ യാത്രയിലിടം പിടിച്ചിരിക്കുന്നത് അയർലൻഡിന്റെ മാസ്മരിക സൗന്ദര്യമാണ്.
യാത്രയുടെ നിരവധി ചിത്രങ്ങൾ അന്ന രാജൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. അതിൽ അയർലൻഡിലെ പ്രധാന കാഴ്ചകളും കുടുംബവുമൊന്നിച്ചുള്ള യാത്രയിലെ രസകരമായ മുഹൂർത്തങ്ങളുമെല്ലാം ഉൾപ്പെട്ടിട്ടുണ്ട്. പഴമയുടെ പ്രൗഢിയും ആധുനികതയും ഒത്തുചേർന്ന നാടാണ് അയർലൻഡ്. സുന്ദരിയായ പ്രകൃതിയും അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആർത്തിരമ്പലും തടാകങ്ങളും പുഴകളും താഴ്‍വരകളുമൊക്കെ കൊണ്ട് സമ്പന്നമാണ് രാജ്യം. വടക്കു പടിഞ്ഞാറൻ യൂറോപ്പിൽ വടക്കൻ അറ്റ്ലാന്റിക്കിലെ ഒരു ദ്വീപ് രാഷ്ട്രമാണിത്. ഗ്ലോബൽ പീസ് ഇൻഡക്സിൽ യൂറോപ്പിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ ഈ രാജ്യത്തിനും ഇടമുണ്ട്. അതുകൊണ്ടുതന്നെ വിദേശ സഞ്ചാരികൾക്കു യാതൊരു തരത്തിലുള്ള ഭയവുമില്ലാതെ ഈ യൂറോപ്യൻ രാജ്യം സന്ദർശിക്കാം. അസാധാരണമായവിധം സൗഹാർദ്ദപരമായ, ആതിഥ്യമര്യാദയ്ക്ക് പേരുകേട്ട അയർലൻഡ് യൂറോപ്പിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമാണ്.വർഷം തോറും ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഇവിടം പ്രധാനമായും മനോഹരമായ പ്രകൃതിദൃശ്യങ്ങൾ, തീരദേശ പട്ടണങ്ങൾ, മഹത്തായ സാംസ്കാരിക പാരമ്പര്യം എന്നിവയാൽ സമ്പന്നമാണ്. രാജ്യത്താകമാനമുള്ള കുറ്റകൃത്യങ്ങളുടെ നിരക്കും താരതമ്യേന കുറവാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.