ന്യൂഡൽഹി ∙ ബിഫാം, എംഫാം പ്രോഗ്രാമുകളുടെ പാഠ്യപദ്ധതി ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ (പിസിഐ) പരിഷ്കരിക്കുന്നു. ദേശീയ വിദ്യാഭ്യാസനയം (2020) അനുസരിച്ചുള്ള പുതിയ പാഠ്യപദ്ധതി 2026–27 ൽ പ്രാബല്യത്തിൽ വരുത്തുകയാണു ലക്ഷ്യം.
നിലവിൽ ബിരുദ തലത്തിൽ ബിഫാം എന്ന പൊതുവായ പ്രോഗ്രാം മാത്രമാണുള്ളതെങ്കിൽ വൈകാതെ ഇൻഡസ്ട്രി ഫാർമസി, ക്ലിനിക്കൽ ഫാർമസി എന്നീ സ്പെഷലൈസ്ഡ് പ്രോഗ്രാമുകൾ ലഭ്യമാക്കും. ആദ്യ 4 സെമസ്റ്ററിൽ ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, ഫാർമക്കോളജി തുടങ്ങിയ പൊതുവായ വിഷയങ്ങൾ പഠിക്കുന്ന വിദ്യാർഥികൾ തുടർന്നുള്ള 2 വർഷങ്ങളിലാകും സ്പെഷലൈസ്ഡ് പഠനം നടത്തുക. എംഫാം കോഴ്സിൽ ഗവേഷണത്തിനു കൂടുതൽ പ്രാധാന്യം നൽകും.മൾട്ടിപ്പിൾ എൻട്രി–എക്സിറ്റ് രീതിയും അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് (എബിസി) സംവിധാനവുമുണ്ടാകും. ബിരുദ പ്രോഗ്രാം 2 വർഷം പിന്നിടുമ്പോൾ ഡിപ്ലോമ ലഭിക്കും. ബിരുദതല കോഴ്സുകളിൽ 20% സ്ഥാപനങ്ങൾക്കു തിരഞ്ഞെടുക്കാനാകുന്ന രീതിയും ആലോചനയിലുണ്ട്.
ബിരുദ, പിജി തലങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്,ബ്ലോക്ചെയിൻ, റോബട്ടിക് ഫാർമസി വിഷയങ്ങൾ ഉൾപ്പെടുത്തുന്നതും പരിഗണനയിലുണ്ട്. മാറ്റം നടപ്പാക്കാനായി പിസിഐ അംഗങ്ങളും വ്യവസായ പ്രതിനിധികളും അക്കാദമിക് വിദഗ്ധരും ഉൾപ്പെടുന്ന സമിതി രൂപീകരിച്ചു. 2014 ൽ പരിഷ്കരിച്ച പാഠ്യപദ്ധതിയാണു ഫാർമസി പഠനത്തിൽ ഇപ്പോഴുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.