കേരളത്തിൽ എൻജിനീയറിങ് എൻട്രൻസ് പരീക്ഷയ്ക്ക് ഇനി 5 നാൾ. പരീക്ഷാരീതികളുമായി പരിചയപ്പെടാൻ സഹായിക്കുന്ന പ്രാക്ടിസ് ടെസ്റ്റ്, കാൻഡിഡേറ്റ് പോർട്ടലിലുണ്ട്. അപേക്ഷാനമ്പറും പാസ്‌വേഡും നൽകി പോർട്ടലിൽ പ്രവേശിച്ച് ‘പ്രാക്ടിസ് ടെസ്റ്റ്’ എന്ന മെനു ക്ലിക് ചെയ്യുക. ഫിസിക്സ് (1–6 വരെ), കെമിസ്ട്രി (7–9), മാത്തമാറ്റിക്സ് (10–18) എന്നിങ്ങനെ 18 ചോദ്യങ്ങൾ നിശ്ചിത സമയത്തിൽ ചെയ്യണം. സ്ക്രീനിലെ ടൈമർ മിച്ചമുള്ള സമയം കാണിക്കും. പരീക്ഷാഹാളിൽ ടെസ്റ്റ് തുടങ്ങുന്നതിനു 15 മിനിറ്റ് നേരത്തെ മോക് ടെസ്റ്റുമുണ്ട്.
എൻജിനീയറിങ് എൻട്രൻസിലെ 180–മിനിറ്റ് പേപ്പറിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്ക് 5:3:2 എന്ന ക്രമത്തിൽ വെയ്റ്റേജ് നൽകിയുള്ള പ്ലസ്ടു നിലവാരത്തിലുള്ള മൾട്ടിപ്പിൾ–ചോയ്സ് ചോദ്യങ്ങളായിരിക്കും.യഥാക്രമം 75, 45, 30 ചോദ്യങ്ങൾ. അതായത്, 180 മിനിറ്റിൽ 150 ചോദ്യങ്ങൾ. ഒരു ചോദ്യത്തിന് 72 സെക്കൻഡ്. എളുപ്പമുള്ള ചോദ്യങ്ങളിൽ ഇത്ര നേരം വേണ്ടിവരില്ല. അങ്ങനെ ലാഭിക്കുന്ന സമയം പ്രയാസമുള്ളവയ്ക്കായി വിനിയോഗിക്കാം. പ്രയാസമുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ കൂടുതൽ സമയം പാഴാക്കരുത്.എൻജിനീയറിങ് എൻട്രൻസിൽ പങ്കെടുക്കുന്നവരെ ബിഫാമിനും പരിഗണിക്കുന്ന രീതി നിർത്തി. 90 മിനിറ്റു നേരത്തെ ഫാർമസി ടെസ്റ്റിൽ കെമിസ്ട്രി, ഫിസിക്സ് എന്നിവയിൽ നിന്ന് യഥാക്രമം 45, 30 മൾട്ടിപ്പിൾ–ചോയ്സ് ചോദ്യങ്ങളുണ്ടായിരിക്കും. ഒരു ചോദ്യത്തിന് 72 സെക്കൻഡ്.
മെഡിക്കൽ / അനുബന്ധ / കാർഷിക കോഴ്സുകാർ ദേശീയതലത്തിലെ നീറ്റ്–യുജി–2025 എഴുതിയാൽ മതി. അവർക്കായി കേരളത്തിൽ എൻട്രൻസ് ടെസ്റ്റില്ല. ബിആർക് പ്രവേശനത്തിനും ഇവിടെ എൻട്രൻസില്ല. പക്ഷേ, കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തുന്ന NATA എന്ന പരീക്ഷയിൽ അഭിരുചി തെളിയിക്കേണ്ടതുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.