കോഴിക്കോട് : വെള്ളയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്റെ വീടിന് തീപിടിച്ചു. വെള്ളയിൽ സ്വദേശി ഫൈജാസിന്റെ വീടാണ് കത്തി നശിച്ചത്.
അടിപിടി കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ ഇന്നലെ വൈകിട്ട് കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ ഞായറാഴ്‌ച ഫൈജാസും നാട്ടുകാരും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഈ കേസിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇന്ന് പുലർച്ചെ ഇയാളുടെ വീടിന് തീപിടിക്കുകയായിരുന്നു.മദ്യപിച്ചാൽ അയൽവീടുകളുടെ വാതിലിൽ മുട്ടി ഫൈജാസ് ബഹളമുണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടിലേക്ക് പുറത്തുനിന്ന് ആരു വന്നാലും ഫൈജാസ് ചോദ്യം ചെയ്യും. ഇത്തരത്തിൽ ഒരു വിദ്യാർഥിയെ കുത്തിപ്പരുക്കേൽപ്പിച്ചെന്നും പരാതിയുണ്ട്.ഫൈജാസ് വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്നും സുഹൃത്തുക്കൾക്കൊപ്പം ഇവിടെ ലഹരി ഉപയോഗം പതിവാണെന്നും നാട്ടുകാർ പറഞ്ഞു. വീട് കത്താനിടയായ സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.