തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിമൂന്നുകാരിയെ ലഹരി നല്കി പീഡിപ്പിച്ചു.
ചോക്ലേറ്റില്‍ എംഡിഎംഎ കലര്‍ത്തി നല്‍കിയായിരുന്നു പീഡനം. സംഭവത്തില്‍ നിരവധി കേസുകളില്‍ പ്രതിയായ 19കാരനായ മുഹമ്മദ് റെയ്സിനെ പൊലീസ് പിടികൂടി. നാല് മാസത്തോളമായി ഇയാള്‍ 13കാരിയെ പീഡിപ്പിച്ചുവരികയായിരുന്നു. പൊലീസ് സമര്‍ത്ഥമായാണ് പ്രതിയെ പിടികൂടിയത്.പെണ്‍കുട്ടി പരാതി നല്‍കിയത് അറിഞ്ഞ് റെയ്സ് കൂട്ടുകാരന്റെ വീട്ടില്‍ ഒളിവിലായിരുന്നു. പൊലീസിനെ കണ്ടതും രണ്ടാം നിലയില്‍ നിന്ന് ഇയാൾ എടുത്തുചാടി. എന്നാല്‍ പൊലീസ് പിന്നാലെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. പ്രതിയുടെ കയ്യില്‍ നിന്ന് കത്തിയും സിറിഞ്ചും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇയാള്‍ പതിനാലാമത്തെ വയസ് മുതല്‍ ബൈക്ക് മോഷണം ആരംഭിച്ചിരുന്നു. അടിപിടി കേസില്‍ ജയിലിലായിരുന്ന റെയ്സ് ഈയടുത്താണ് പുറത്തിറങ്ങിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.