മാളയിൽ കാണാതായ ആറുവയസുകാരൻ കുളത്തിൽ മരിച്ചനിലയിൽ; കൊലപാതകമെന്ന് സൂചന; നാട്ടുകാരനായ യുവാവ് പോലീസ് കസ്റ്റഡിയിൽ

തൃശൂർ: മാളയിൽ കാണാതായ ആറുവയസുകാരൻ കുളത്തിൽ മരിച്ചനിലയിൽ.

കുഴൂർ സ്വർണപ്പള്ളം മഞ്ഞളി അജീഷിന്റെ മകൻ ഏബൽ ആണ് മരിച്ചത്. കൊലപാതകമാണെന്നാണ് പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാരനായ ഇരുപതുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നു വൈകുന്നേരം മുതലാണ് ഏബലിനെ കാണാതായത്. തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയിരുന്നു.
കുട്ടി യുവാവിനൊപ്പം കളിക്കുന്നതും പിന്നീട് ഇയാൾക്കു പിന്നാലെ കുട്ടി ഓടിപ്പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുട്ടി കുളത്തിൽ ഉണ്ടെന്ന് ഇയാൾ പറയുന്നത്. ഇതനുസരിച്ച് പൊലീസ് തിരച്ചിൽ നടത്തിയപ്പോൾ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
താണിശ്ശേരി സെന്റ് സേവിയേഴ്സ് സ്കൂളിലെ യുകെജി വിദ്യാർഥിയാണ് മരിച്ച ഏബൽ. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പിടിക്കപ്പെട്ടയാളാണ് കസ്റ്റഡിയിലുള്ള യുവാവ്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !